special page

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നലെ മുതൽ തന്നെ മേഖലയിൽ സൈന്യം തീവ്രവാദികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയരുന്നു.

കൂടുതൽ തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാൽ അതിർത്തി രക്ഷാസേന അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കൂടാതെ സേന ക്യാമ്പുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അഖിനൂർ മേഖലിയിലെ ജനറൽ റിസർവ് പോലീസ് ഫോഴ്സിന്റെ ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രണണത്തിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

ജമ്മുകശ്മീരിൽ നിയമസഭ സമ്മേളനങ്ങൾ നടക്കുന്ന സമയമായതിനാൽ തീവ്രവാദികളുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന റിപ്പോട്ടുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top