നെഹ്റു കോളെജിന് ഐക്യദാർഢ്യം അറിയിച്ച് സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളെജുകൾ ഇന്ന് അടച്ചിടും; അന്വേഷണസംഘം ഇന്ന് കോളെജിലെത്തും

തൃശൂര്‍: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളേജുകൾ ഇന്ന് പ്രവർത്തിക്കില്ല. സൂചനാ സമരം നടത്താനുള്ള അസോസിയേഷൻ തീരുമാനത്തെ തുടർന്നാണ് കോളേജുകൾ അടച്ചിടുന്നത്.

സ്വാശ്രയ എൻജിനിയറിംഗ് കോളെജുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മനേജ്മെന്റ് പ്രതിനിധികൾ യോഗം ചേർന്ന അസോസിയേഷന്റെ ഓഫീസ് കഴിഞ്ഞ ദിവസം കെ എസ് യു പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഓഫിസിനു നേരെയും ,കോളേജുകൾക്ക് നേരെയും അക്രമം തുടർന്നാൽ കോളേജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്ഥാപനങ്ങൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

അതേസമയം ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പുതിയ സംഘം ഇന്ന് കോളെജിലെത്തും. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിന് സമീപത്തെ ഓടയില്‍നിന്നും കണ്ടെടുത്ത കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്നറിയാന്‍ഫോറസിക് പരിശോധനക്കയച്ചു.

ഇന്നലെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top