“തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതം”; പ്രസിഡന്റ് വിജയത്തിനു ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ്

ഡൊണാള്‍ഡ് ജെ ട്രംപ്

റഷ്യ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ജെ ട്രംപ്. തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ട്രംപ് നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് തന്നെ ഇഷ്ടമായെങ്കില്‍ അതൊരു അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ക്ക് നന്ദി പറയാനും ട്രംപ് മറന്നില്ല. എന്നാല്‍ പല വാര്‍ത്തകളും വ്യാജമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ഭീകര വിരുദ്ധ പോരാട്ടം നയിക്കുന്നതിന് അമേരിക്കയെ സഹായിക്കാന്‍ റഷ്യയ്ക്ക് കഴിയും. ട്രംപ് പറഞ്ഞു. റഷ്യയുമായി തനിക്ക് രഹസ്യ ഇടപാടുണ്ടെന്ന ആരോപണം ട്രംപ് തള്ളി.

“കമ്പിനിയുടെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടാറില്ല. തന്റെ രണ്ട് മക്കളാണ് ഇപ്പോള്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് ഉന്നയിക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ താനുമായി അവര്‍ പങ്കു വെക്കാറില്ല”. ട്രംപ് പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍ ദാതാവായി അമേരിക്ക മാറുമെന്നും ട്രംപ് പ്രത്യാശ പുലര്‍ത്തി.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top