വേഗതയിലും ജിയോ മുന്നില്‍ത്തന്നെ; ട്രായ് പുറത്തുവിട്ട കണക്കില്‍ മറ്റു കമ്പനികള്‍ ഏറെ പിന്നില്‍

പ്രതീകാത്മക ചിത്രം

ദില്ലി: ടെലികോം രംഗത്തേക്ക് ജിയോ കടന്നുവന്നത് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മറ്റു കമ്പനികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത അത്ര വലിയ ഓഫറുകള്‍ ജിയോ തന്നു. എന്നാല്‍ ആദ്യ ആരവങ്ങള്‍ക്കുശേഷം ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നു എന്നൊരു പരാതി വ്യാപകമായി ഉണ്ടായി. അപ്പോഴും സേവനങ്ങളെല്ലാം സൗജന്യമായിരുന്നതിനാല്‍ ഉപയോക്താക്കള്‍ എല്ലാം ക്ഷമിച്ചു. എന്നാല്‍ ജിയോ പ്രശ്‌നങ്ങള്‍ മനസിലാക്കി സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ചു എന്ന് ഇപ്പോള്‍ ട്രായ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

എല്ലാ നെറ്റ്‌വര്‍ക്ക് സേവന ദാദാക്കളും നല്‍കുന്ന ഇന്റര്‍നെറ്റ് വേഗത ട്രായ് പുറത്തുവിട്ടു. ജിയോ- സെക്കന്റില്‍ 18.16 മെഗാ ബിറ്റ്, വോഡഫോണ്‍- സെക്കന്റില്‍ 6.7 മെഗാ ബിറ്റ്, എയര്‍ടെല്‍- സെക്കന്റില്‍ 14.68 മെഗാ ബിറ്റ്, ഐഡിയ- സെക്കന്റില്‍ 5.03 മെഗാ ബിറ്റ്, ബിഎസ്എന്‍എല്‍- സെക്കന്റില്‍ 3.54 മെഗാ ബിറ്റ്, എയര്‍സെല്‍- സെക്കന്റില്‍ 3 മെഗാ ബിറ്റ്, റിലൈന്‍സ് കമ്യൂണിക്കേഷന്‍- സെക്കന്റില്‍ 2.6 മെഗാ ബിറ്റ് എന്നിങ്ങനെയാണ് വേഗത. ജിയോയുടെ ഇന്റര്‍നെറ്റ് വേഗത മറ്റു കമ്പനികളുടേതിനേക്കാള്‍ കാതങ്ങള്‍ മുന്നിലാണ്.

അതിനിടെ ‘ജിയോ’ എന്ന വാക്കാണ് ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ തിരഞ്ഞത് എന്നു വെളിപ്പെടുത്തി യുസി ന്യൂസ് പഠനം പുറത്തുവന്നു. ‘വിരാട് കോഹ്ലി’, ‘സല്‍മാന്‍ ഖാന്‍’ എന്നീ വാക്കുകളെയാണ് ജിയോ പിന്നിലാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top