‘പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന സെക്രട്ടറിയായ തനിക്കും അവകാശമില്ല’; വിഎസ്-പാര്‍ട്ടി തര്‍ക്കത്തിന്റെ അധ്യായം അവസാനിച്ചുവെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം കേന്ദ്രക്കമ്മിറ്റി സ്വീകരിച്ച നടപടികളോടെ വിഎസ്-പാര്‍ട്ടി തര്‍ക്കത്തിന്റെ അധ്യായം അവസാനിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രക്കമ്മിറ്റിയില്‍ ഇക്കാര്യം പരിഹരിക്കപ്പെട്ടുവെന്നും ഇനി പുതിയ അധ്യായം തുടങ്ങുകയാണെന്നും കോടിയേരി പറഞ്ഞു. അതാണ് കേന്ദ്രക്കമ്മിറ്റിയുടെ സന്ദേശമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രക്കമ്മിറ്റിയില്‍ വിഎസിന് അഭിപ്രായം പറയേണ്ട ഘടകം ഏതെന്ന് തീരുമാനിച്ചു. സംസ്ഥാന ഘടകത്തിലാകും വിഎസ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. കോടിയേരി പറഞ്ഞു. വിഎസിന് പുറത്ത് കാര്യങ്ങള്‍ പറയാമോ എന്ന ചോദ്യത്തിനുമുണ്ട് കോടിയേരിക്ക് കൃത്യമായ മറുപടി. സിപിഐഎമ്മിന്റെ ഒരു അംഗത്തിനും പരസ്യമായി പാര്‍ട്ടിവിരുദ്ധ പ്രതികരണം നടത്താന്‍ അവകാശമില്ല. സെക്രട്ടറിയായ തനിക്ക് പോലും ഈ അവകാശമില്ല. കോടിയേരി വ്യക്തമാക്കി.

ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന ആരോപണത്തെക്കുറിച്ച് സിപിഐഎമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ചചെയ്യും. അടുത്ത കമ്മിറ്റിക്ക് മുന്‍പ് കേന്ദ്രക്കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top