വികെ പ്രകാശ് ചിത്രം ‘കെയര്‍ഫുള്‍’; ഫസ്റ്റ് ടീസര്‍


പുതിയ വി കെ പ്രകാശ് ചിത്രം കെയര്‍ഫുളിന്റെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി. വിജയ് ബാബുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൊലപാതക പരമ്പരയുടെ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് ബാബു ചിത്രത്തില്‍ വേഷമിടുന്നത്.വൈഡ് ആങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ് പയസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. പാര്‍വ്വതി നമ്പ്യാര്‍ ചിത്രത്തില്‍ മറ്റൊരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വലിയൊരു ഇടവേളക്കു ശേഷം ജോമോള്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രമിറങ്ങി 27 വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് കുമാറും ജോമോളും ചിത്രത്തില്‍ ജോഡികളാകും.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, സുധീര്‍ കരമന, അശോകന്‍, ശ്രീജിത്ത് രവി, കൃഷ്ണ കുമാര്‍, ശ്രീ ജയ, സന്ധ്യ രാജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ക്യാമറയും അരവിന്ദ് ശേഖര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top