സംസ്ഥാന കലോത്സവത്തില്‍ സംഘനൃത്ത ഇനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ടര്‍-സണ്ണി സില്‍ക്‌സ് പുരസ്‌കാരം

റിപ്പോര്‍ട്ടര്‍ – സണ്ണി സില്‍ക്സ് പുരസ്കാരം

കണ്ണൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ മാസം 17-ന് കണ്ണൂരില്‍ ആരംഭിക്കുകയാണ്. സംസ്ഥാന കലോത്സവത്തിലെ ഉയര്‍ന്നു വരുന്ന യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി റിപ്പോര്‍ട്ടര്‍ ടിവിയും ഒരുങ്ങിയിരിക്കുകയാണ്. കലോത്സവത്തില്‍ സംഘനൃത്ത ഇനങ്ങളില്‍ വിജയിക്കുന്ന മിടുക്കന്‍മാരേയും മിടുക്കികളേയും കാത്തിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവിയും സണ്ണി സില്‍ക്‌സും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരമാണ്.

57-ആമത് കേരള സംസ്ഥാന കലോത്സവത്തിനാണ് കണ്ണൂരില്‍ അരങ്ങുണരാന്‍ പോകുന്നത്. കലയുടെ മാമാങ്കം കുറ്റമറ്റ രീതിയില്‍ നടത്താനായി മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കലാവിരുന്ന് ആസ്വദിക്കാനായി എല്ലാവരേയും ക്ഷണിക്കുകയാണ് കണ്ണൂരിലേക്ക്.

വാ…. കലയുടെ കാവിലേക്ക് പോകാം റിപ്പോര്‍ട്ടറിനൊപ്പം

വീഡിയോ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top