ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ലാഭവിഹിതം കൈമാറി

ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. കോര്‍പറേഷന്റെ ലാഭവിഹിതമായ 8.20 കോടി തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച് വെങ്കടേഷ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2013-14 കാലഘട്ടത്തില്‍ ആകെ 9,350 കോടിയാണ് കോര്‍പറേഷന്‍ വിറ്റുവരവ് നേടിയത്. ഡ്യൂട്ടിയിനത്തിലും നികുതിയിനത്തിലുമായി 7,580 കോടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വരുമാന നികുതിക്ക് മുന്‍പുള്ള കോര്‍പറേഷന്റെ അറ്റാദായം 171 കോടിയാണ്. നല്‍കിക്കഴിഞ്ഞ ഓഹരി മൂലധനമായ 1.02 കോടിയുടെ 800 ശതമാനം ലാഭവിഹിതമായി നല്‍കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കൈമാറിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top