നെഹ്റു കോളെജിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി ടോംസ് കോളെജ്; ഷാൾ അലർജിയായ കോഴി ടോമിനെ ട്രോൾമഴയിൽ കുളിപ്പിച്ച് നവമാധ്യമങ്ങൾ

പ്രതിഷേധ ട്രോളുകള്‍

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനു പിന്നാലെ കേരളത്തിലെ കൂടുതല്‍ സ്വാശ്രയ കോളേജുകളിലെ ഭീകരാവസ്ഥകള്‍ പുറത്തു വരികയാണ്. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ക്യാംപസിനകത്തും ഹോസ്റ്റലിലുമായി അനുഭവിക്കുന്ന കഥകള്‍ ദിനം പ്രതിയെന്നോണം പുറത്തു വരികയാണ്. കോട്ടയം ജില്ലയിലെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജിനെ പറ്റി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതിഷേധം ആളിക്കത്തുകയാണ്.

മറ്റക്കര കോളേജില്‍ പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ അപമാനം സഹിക്കേണ്ടി വരുന്നത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ഫെയ്‌സ്ബുക്കിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ കോളേജിലെ കിരാത നടപടികളെ പരിഹസിച്ചു കൊണ്ടും അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടും അനവധി പേരാണ് രംഗത്ത് വരുന്നത്. കോളേജിന്റെ ഫെയ്സ്ബുക്ക് പേജിലും പ്രതിഷേധങ്ങള്‍ പൊങ്കാല രൂപത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.

രാത്രിയില്‍ ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്നു എന്നാണ് പ്രധാന ആരോപണം. നിശാവസ്ത്രം ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളെ ഷാള്‍ ധരിക്കാന്‍ പോലും ഇയാള്‍ അനുവദിക്കാറില്ലത്രെ. മാത്രമല്ല, പെണ്‍കുട്ടികളോട് നിലത്തു നിന്ന് കടലാസും മറ്റും കുനിഞ്ഞ് എടുക്കാനും ഇദ്ദേഹം ആവശ്യപ്പൈറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഫെയ്സ്ബുക്കിലെ പൊങ്കാല:

ട്രോള്‍ പ്രതിഷേധങ്ങളില്‍ ചിലത്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top