സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ ഓംബുഡ്സ്മാനെ നിയമിക്കും; അക്രമ സമരങ്ങളിൽ പ്രതിഷേധിച്ച് കോളെജുകൾ അടച്ചിടാൻ മാനേജ്മെന്റുകൾ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളിലും ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ഓംബുഡ്‌സ്മാനായി നിയമിക്കുക.

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തെത്തുടര്‍ന്നാണ് തീരുമാനം. കൂടാതെ സംസ്ഥാനത്തെ സ്വാശ്രയ കോളെജ് മാനേജ്‌മെന്റുകള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായത്.

അതേസമയം  സ്വാശ്രയ എൻജിനിയറിങ്ങ് കോളേജുകൾക്കും ,അസോസിയേഷൻ ഭാരവാഹികൾക്കും എതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ അസോസിയേഷനു കീഴിലുള്ള 140 കോളേജുകൾ അടച്ചിടാൻ തീരുമാനിച്ചു .കൊച്ചിയിൽ ചേർന്ന കേരള സെൽ ഫിനാൻസിങ്ങ് എൻജിനിയറ്റങ്ങ് കോളേജ് മാനേജ്മെൻറ് അസോസിയേഷന്റെ യോഗത്തിലാണ് ഈ തീരുമാനം . അക്രമം തുടർന്നാൽ കോളേജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭാരവാഹികൾ പറഞ്ഞു.

അസോസിയേഷൻ യോഗത്തിൽ പാമ്പാടി നെഹ്റു കോളേജിന്റെ പ്രതിനിധികൾ പങ്കെടുത്തില്ല. രാവിലെ യോഗം ചേരാൻ തീരുമാനിച്ച മാനേജ്മെന്റ് അസോസിയേഷന്റെ ആസ്ഥാനം കെ എസ് യു പ്രവർത്തകർ അടിച്ചു തകർത്തു. തുടർന്ന് സമീപത്തെ സ്വകാര്യ ഹോട്ടലിലാണ് ഭാരവാഹികൾ യോഗം ചേർന്നത്.

നെഹ്റു കോളേജിന്റെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി .സ്ഥാപനങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും , എത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു വെന്നും മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. സൂചനയെന്നോണം അസോസിയേഷനു കീഴിലുള്ള 120 കോളെജുകളാണ് നാളെ അടച്ചിടുക.

ജിഷ്ണു പ്രണോയുടെ ആത്മഹത്യയെത്തുടര്‍ന്ന് നടന്ന സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളെജ് അടിച്ചു തകര്‍ത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top