special page

രാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായനികുതി ഇളവ് റദ്ദാക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായനികുതി ഇളവ് റദ്ദാക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആരൊക്കൊക്കെ ഏതൊക്കെ സാഹചര്യത്തിൽ ആദായനികുതി ഇളവ് നൽകണം എന്ന് സർക്കാരിന് തീരുമാനിക്കാം എന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി. അസാധുവാക്കപ്പെട്ട നോട്ടുകളിൽ നവംബർ എട്ടിന് ശേഷം രാഷ്ട്രീയ പാർട്ടികൾ നടത്തിയ നിക്ഷേപത്തെ കുറിച്ച് സി ബി ഐ അന്വേഷിക്കണം എന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

1961ലെ ആദായ നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് പ്രകാരം ആണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായനികുതി ഇളവ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷനിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ, വരവ് ചിലവ് കണക്കുകൾ അടങ്ങുന്ന റിട്ടേർണുകൾ എല്ലാ വർഷവും സമർപ്പിക്കുകയാണെങ്കിൽ അവയ്ക്ക് 100 ശതമാനം ആദായ നികുതി ഇളവിന് അർഹത ഉണ്ട്. എന്നാൽ ഈ ഇളവ് ചട്ടങ്ങൾക്ക് ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് അഭിഭാഷകൻ ആയ മനോഹർ ലാൽ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ ആരൊക്കൊക്കെ ഏതൊക്കെ സാഹചര്യത്തിൽ ആദായനികുതി ഇളവ് നൽകണം എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൃഷിയിൽ നിന്നും ലഭിക്കുന്ന ആദായത്തിന് ഇളവ് സർക്കാർ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആദായ നികുതി ഇളവ് തീരുമാനിക്കൽ കോടതിയുടെ ചുമതല അല്ല എന്നും ചീഫ് ജസ്റ്റിസ് ജെ എസ് കേഹാറിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. അസാധു അകപ്പെട്ട നോട്ടുകളിൽ നവംബർ എട്ടിന് ശേഷം രാഷ്ട്രീയ പാർട്ടികൾ നടത്തിയ നിക്ഷേപത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണം എന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top