special page

വോയ്സ്-വീഡിയോ കോളിങ്ങ് കലക്കി, ഇനി? ഏറെ കാത്തിരുന്ന ‘ഫീച്ചര്‍’ വാട്‌സ് ആപ്പില്‍ എത്തിയത് നിങ്ങളറിഞ്ഞോ

ഏറെ കാത്തിരുന്ന വാട്‌സ് ആപ്പിന്റെ ഫീച്ചര്‍ വന്നെത്തി. നേരത്തെ, വോയ്‌സ് കോളിങ്ങിലൂടെയും പിന്നീട് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഒരുക്കിയും ഉപഭോക്താക്കളുടെ മനസ് അറിഞ്ഞ വാട്‌സ് ആപ്പ് ഇത്തവണ എത്തിയിരിക്കുന്നതും ഒരു പിടി ഫീച്ചേര്‍സുമായുള്ള ഒരു അപ്‌ഡേറ്റും കൊണ്ടാണ്. എന്താണന്നല്ലേ?

  • ടെക്‌സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള ഗിഫ് (GIF) ചിത്രങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെ സെര്‍ച്ച് ചെയ്യാം
  • ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു.

നിലവില്‍ ഇത് ആന്‍ഡ്രോയ്ഡ് ബെറ്റാ വേര്‍ഷന്‍ 2.17.6 ലാണ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് വാട്‌സ് ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനുകളിലേക്ക് എത്തപ്പെടും.

പുതിയ അപ്‌ഡേറ്റ് പ്രകാരം, ഇമോജി (Emoji) ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍, പുതിയ ഗിഫ് ഐക്കണ്‍ ഇനി സ്‌ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഗിഫ് (GIF) ഐക്കണ്‍ സെലക്ട് ചെയ്യുന്ന പക്ഷം, ഗിഫിയില്‍ (Gify) നിന്നുമുള്ള പ്രമുഖ ഗിഫ് ചിത്രങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിലുള്ള വലിയ ഗിഫ് ശേഖരമാണ് ഗിഫി. വാട്‌സ് ആപ്പില്‍ നിന്ന് തന്നെ കീവേര്‍ഡുകള്‍ ഉപയോഗിച്ച ആവശ്യമുള്ള ഗിഫ് ചിത്രങ്ങള്‍ ഉപയോക്താവിന് ഉപയോഗിക്കാം.

അതേസമയം, ഗിഫിക്ക് സമാനമായ ടിനോറിന്റെ (Tenor) ഗിഫ് ശേഖരത്തില്‍ നിന്നും വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഗിഫ് ഐക്കണ്‍ ലഭിക്കും.

മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് വാട്‌സ് ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ എത്തുന്നത് ഒരല്‍പം വൈകിയാണെന്ന് ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്. ഇതിന് ഉദ്ദാഹരണമാണ് ടെക്സ്റ്റ് മെസേജുകളില്‍ ഉള്‍പ്പെടുത്താവുന്ന ഗിഫ് ഫോര്‍മാറ്റിന്റെ പിന്തുണ. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഗിഫ് പിന്തുണയോട് കൂടിയുള്ള അപ്‌ഡേറ്റ് വാട്‌സ് ആപ്പ് പുറത്തിറക്കിയത്.

ഇത് ആദ്യം ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായാണ് വാട്‌സ് ആപ്പ് ലഭ്യമാക്കിയത്. തുടര്‍ന്ന് ഡിസംബറിലായിരുന്നു ഈ ഫീച്ചറിനെ വാട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top