special page

നോട്ട് അസാധുവാക്കലിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയം; നരേന്ദ്രമോദിയെ ഈ മാസം 25 ന് പ്രതീകാത്മക വിചാരണ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടായത്. ഇതിനെതിരെ ഈ മാസം 25 ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ വിചാരണ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം തകര്‍ന്നു. പുതിയ മുന്‍ഗണനാ-മുന്‍ഗണനേതര ലിസ്റ്റ് പ്രകാരം പകുതിയോളം പേര്‍ക്ക് റേഷനരി കിട്ടാത്ത അവസ്ഥയാണ്. കേന്ദ്രനയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തമാസം പൊതുജന കൂട്ടായ്മയും, 2000 കേന്ദ്രങ്ങളില്‍ ജനസദസ്സും സംഘടിപ്പിക്കുമെന്ന് കോടിയേരി അറിയിച്ചു.

എം ടിയ്ക്കും കമലിനുമെതിരെ ബിജെപി – ആര്‍എസ്എസ് നേതൃത്വം നടത്തുന്ന ആക്രോശം സാംസ്‌കാരിക കേരളത്തെ മലിനമാക്കുകയാണ്. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തു മാറ്റണമെന്നതാണ് വേറൊരു ആവശ്യം. ആ ചിത്രങ്ങള്‍ അവിടെ തന്നെ ഇരിക്കും. ആര്‍എസ്എസിന്റെ സാംസ്‌കാരിക ഫാസിസം കേരളത്തില്‍ നടപ്പാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top