വിജിലന്‍സ് ഡയറക്ടറെ പിന്തുണച്ച് സിപിഐഎം; ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ല.     നിയമവിധേയമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജേക്കബ് തോമസ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളുടേത് പ്രാകൃത നിലപാടാണ്. സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഐഎഎസുകാരുമായി സര്‍ക്കാരിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വി എസ് അച്യുതാനന്ദനെ ക്ഷണിതാവാക്കാനുള്ള കേന്ദ്രക്കമ്മിറ്റി തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. ഇതോടെ വി എസിനെതിരായ അച്ചടക്ക ലംഘനം സംബന്ധിച്ച അധ്യായം അവസാനിച്ചു.  വിഎസിന് ഇനി സംസ്ഥാസ സമിതിയില്‍ അഭിപ്രായം പറയാം. പാര്‍ട്ടി സഖാക്കള്‍ അതാത് ഫോറത്തില്‍ അഭിപ്രായം പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top