ഇതാണ് നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭയന്നിരുന്ന നഗ്നതാ പ്രദര്‍ശകന്‍

തൃശൂര്‍: നേരം രാത്രിയോടടുത്താല്‍ നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഭീതിയാണ്. ഹോസ്റ്റലിന്റെ ജനലിന് താഴെയായി അയാളെത്തും. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് വരവ്. വന്നപാടെ നഗ്നതാ പ്രദര്‍ശനം തുടങ്ങും. ഇതൊരു പതിവാണ്. അശ്ലീല ആംഗ്യങ്ങളുമായാണ് ഇയാളുടെ നിലയുറപ്പിക്കല്‍. വിദ്യാര്‍ത്ഥികള്‍ക്ക് ജനല്‍  അടച്ചിടുകയല്ലാതെ  മറ്റ് മാര്‍ഗ്ഗങ്ങളില്ല. പലപ്പോഴും ജനലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്ന അനുഭവവും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്.

ഹോസ്റ്റലിന്റെ സമീപം കാടാണ്. ഇവിടെയാണ് സാമൂഹ്യവിരുദ്ധര്‍ താവളമടിക്കുന്നത്. ഇതേ കുറിച്ച് പെണ്‍കുട്ടികള്‍ പലകുറി വാര്‍ഡനോട് പരാതി പറഞ്ഞു. വാര്‍ഡന്‍ ഇക്കാര്യം മാനേജ്‌മെന്റ് തലത്തിലും അറിയിച്ചു. തങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ ചെയ്യാനാകില്ലെന്ന നിലപാടാണ് മാനേജ്‌മെന്റിന്റേത്. ജിഷ്ണുവിന്റെ മരണം പ്രക്ഷോഭത്തിലേക്ക് വഴിമാറിയപ്പോഴാണ് പെണ്‍കുട്ടികള്‍  ഈ ‘ഷോ മാന്റെ’ ചിത്രം പുറത്തുവിടാന്‍ തയ്യാറായത്. പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ പെണ്‍കുട്ടികള്‍ ചിത്രം റിപ്പോര്‍ട്ടറിന് അയക്കുകയായിരുന്നു. പേര് വെളിപ്പെടുത്തിയാല്‍ അടുത്ത ജിഷ്ണു തങ്ങളാകുമെന്ന ഭയവും അവര്‍ പ്രകടിപ്പിച്ചു.

കോളേജ് ലേഡീസ് ഹോസ്റ്റലുകളിലെ സുരക്ഷിതത്വവും ഏറെ ആശങ്കാജനകമാണെന്നും വിദ്യാര്‍ത്ഥിനി പരാതിപ്പെട്ട് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഇതിനെതിരെ യാതൊരു വിധത്തിലുമുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ചിരുന്നില്ലെന്നും പെണ്‍കുട്ടികള്‍  നേരത്തെ തന്നെ പരാതി ഉന്നയച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top