‘രുചിയുടെ രാജാവി’നുള്ള റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരം നേടിയ ‘ഈസ്ടീ’യുടെ വിജയഗാഥ

ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ നവാസ് മീരാന്‍

മൂന്നാമത് റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ കഴിഞ്ഞമാസം 23-ന് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ രുചിയുടെ രാജാക്കന്‍മാര്‍ക്കുള്ള ‘ടേസ്റ്റ് മേക്കര്‍ ഓഫ് ദി ഇയര്‍’ റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരം നേടിയത് പ്രമുഖ വ്യവസായിയായിരുന്ന എംഇ മീരാന്റെ ഈസ്റ്റേണ്‍ ഗ്രൂപ്പിന് കീഴിലുള്ള ഈസ്ടീ ചായ് പ്രൈവറ്റ് ലിമിറ്റഡാണ്.

ബ്ലന്‍ഡഡ് സ്‌പൈസുകളും കോണ്ടിമെന്റ്‌സുമാണ് ഈസ്ടീ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും. 2005-ലാണ് ഈസ്ടീ ചായ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകൃതമാകുന്നത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് ആരംഭിച്ചത് 2010 നവംബര്‍ രണ്ടിനായിരുന്നു. വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളോടു കൂടിയ തേയിലയുടെ ഉല്‍പ്പാദനം, കയറ്റുമതി, വിതരണം എന്നീ മേഖലകളില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ച കമ്പിനിയായി ഈസ്ടീ ഉയര്‍ന്നു വന്നത് വളരെ പെട്ടെന്നാണ്.

40,000-ത്തില്‍ അധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് ഈസ്ടീയ്ക്ക് ഉള്ളത്. രാജ്യമെമ്പാടുമുള്ള വിപണികളില്‍ വിതരണം ചെയ്യുന്ന ഈസ്ടീയുടെ ഉല്‍പ്പന്നങ്ങളുടെ ബ്ലന്‍ഡിംഗും പായ്ക്കിംഗും കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിര്‍മ്മാണ യൂണിറ്റിലാണ് നടത്തുന്നത്. രുചിയുടേയും സുഗന്ധത്തിന്റേയും വിശുദ്ധി നഷ്ടമാകാതെ കരസ്പര്‍ശമേല്‍ക്കാത്ത രീതിയിലാണ് ഈസ്ടീയുടെ ഉല്‍പ്പന്നങ്ങളുടെ ബ്ലന്‍ഡിംഗ് നടക്കുന്നത്.

തികച്ചും പ്രൊഫഷണലുകളായവരുടെ മേല്‍നോട്ടത്തില്‍ തനതായ രുചിയും ഗുണമേന്‍മയും ഉറപ്പു വരുത്തുന്നതിനായി ഡബിള്‍ ബ്ലന്‍ഡിംഗ് നടത്തുന്നതും ഈസ്ടീയുടെ പ്രത്യേകതയാണ്. കമ്പിനിയുടെ സിഇഒ ആയിട്ടുള്ള സെസില്‍ ജോസിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

മിഡില്‍ ഈസ്റ്റ്, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ വിദേശരാജ്യങ്ങളിലേക്ക് ഈസ്ടീയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു എന്നതു തന്നെയാണ് തേയില വിപണിയിലെ ഈസ്ടീയുടെ മികവിന്റെ മുഖമുദ്രയ്ക്കുള്ള തെളിവ്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ ടേസ്റ്റ് മേക്കര്‍ ഓഫ് ദി ഇയര്‍ റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരം ഈസ്ടീയ്ക്ക് ലഭിച്ചത്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top