സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഇരുപത് ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ വിദേശികളില്‍ 20 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് തൊട്ട് പിറകെ പാകിസ്താനികളാണ് സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നത്. സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സൗദിയിലെ സ്വകാര്യ മേഖലയില്‍ ഭൂരിഭാഗവും ഇപ്പോഴും വിദേശികളാണ് തൊഴില്‍ ചെയ്യുന്നതെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ടിലും പറയുന്നത്. സൗദി തൊഴില്‍ സാമുഹ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം വളരെ ചെറിയ ശതമാനം മേഖലയില്‍ മാത്രമാണ് സൗദികളുടെ ആധിപത്യമുള്ളത്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി സൗദി അറേബ്യന്‍ സ്വദേശിവത്കരണം നടത്തുന്നതിന് തീവ്രമായി നിരവധി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രധാനപ്പെട്ട 11 മേഖലകളില്‍ 8 മേഖലകളും വിദേശ തൊഴിലാളികളുടെ ആധിപത്യത്തിലാണുള്ളത്. ഊര്‍ജജമേഖല പോലെയുള്ളയിലാണ് സ്വദേശി അധിപത്യമുള്ളത്. ഇത്തരം മേഖലകളില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നുനില്‍ക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി തൊഴില്‍ വിപണിയിലെ 3 മേഖലകളില്‍ മാത്രമാണ് സ്വദേശിവത്കരണത്തിന്റെ തോത് ഉയര്‍ന്നുനില്‍ക്കുന്നത്.

സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ 20 ശതമാനം ഇന്തൃക്കാരാണ്. ഇന്തൃക്കാര്‍ കഴിഞ്ഞാല്‍ 17 ശതമാനം പാക്കിസ്ഥാനികള്‍ സ്വകാര്യ മേഖലയില്‍ സൗദിയില്‍ തൊഴിലെടുക്കുന്നുണ്ട്. ഊര്‍ജജ മേഖല പോലോത്തവയിലാണ് സ്വദേശികള്‍ കൂടുതലായി ജോലി ചെയ്ത് വരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top