സൗദിയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു; ഒരു ലക്ഷത്തിലധികം പേര് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായി

പ്രതീകാത്മക ചിത്രം
റിയാദ്: ഒരുവര്‍ഷത്തിനിടെ താമസ തൊഴില്‍ നിയമം ലംഘിച്ച 1,40,000 പേരെ ജിദ്ദയില്‍ പിടികൂടിയതായി സൗദി സുരക്ഷാവിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കള്ളനോട്ട് കേസുകളും വ്യാജ ഡോക്യുമെന്റ് കേസുകളും പിടികൂടിയിട്ടുണ്ട്. വാഹന പരിശോധനകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതല്‍ പിടികൂടിയിട്ടുമുണ്ട്.
സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദയില്‍ മാത്രം താമസ തൊഴില്‍ നിയമം ലംഘിച്ച 1,40,000 പേരെയാണ് കഴിഞ്ഞ വര്‍ഷം പിടികൂടി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതെന്നാണ് സൗദി സുരക്ഷാവിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിദ്ദയുടെ വിവിധയിടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇത്രയധികം പേരെ പിടികൂടാനായത്. ജിദ്ദ മേഖലയുടെ വാര്‍ഷിക സുരക്ഷാ റിപ്പോര്‍ട്ട് സുരക്ഷാ മേധാവി കേണല്‍ ബന്തര്‍ ബിന്‍ ഫഹദ് ശരീഫ് ജിദ്ദ ഗവര്‍ണ്ണര്‍ അമീര്‍ മശ്അല്‍ ബിന്‍ മാജിദ് അബ്ദുല്‍ അസീസ് രാജകുമാരന് കൈമാറിയിട്ടുണ്ട്.
സുരക്ഷാ വിഭാഗം നടത്തിയ ധീരമായ ശ്രമങ്ങളും നിസ്വാര്‍ത്ഥമായ സേവനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കൈമാറിയ വാര്‍ഷിക റിപ്പോര്‍ട്ട്. പരിശോധനകളില്‍ പിടികൂടിയ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധനവുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 7089 വാഹനങ്ങളാണ് പിടികൂടിയത്. 754 പിടികിട്ടാപുള്ളികളെ കണ്ടെത്തുവാനായി. 3250 മയക്കുമരുന്ന് ലഹരി കേസുകള്‍ കണ്ടെത്തി. 1871 കള്ളനോട്ട് കേസുകളും വൃാജ ഡോക്കുമെന്റ് കേസുകളും രേഖപ്പെടുത്തി. 2769 നിയമവിരുദ്ധമായ മോട്ടോര്‍ സൈക്കിളുകള്‍ പിടികൂടി.
സുരക്ഷാ വിഭാഗത്തിന്റെ സേവനത്തെ ജിദ്ദ ഗവര്‍ണ്ണര്‍ അങ്ങേയറ്റം പ്രശംസിച്ചു. മതത്തിനും രാജ്യത്തിനും രാജാവിനും സേവനം ചെയ്യുവാനും അതുവഴി സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുവാനും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ജിദ്ദ അമീര്‍ മശ്അല്‍ ബിന്‍ മാജിദ് രാജകുമാരന് ആശംസിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക