സന്തോഷ് ട്രോഫി: തമിഴ്നാടിനെ കീഴടക്കി സര്‍വ്വീസസ് ഫൈനല്‍ റൗണ്ടില്‍

പ്രതീകാത്മക ചിത്രം
കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ തമിഴ്നാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സര്‍വ്വീസസ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയത്തോടെ ഒന്‍പത് പോയിന്റുമായാണ് സര്‍വ്വീസസ് യോഗ്യത നേടിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ സന്തോഷ് ട്രോഫിയിലെ കന്നിയങ്കക്കാരായ ലക്ഷദ്വീപ് ഏകപക്ഷീയമായ ഒരു ഗോളിന് തെലുങ്കാനയെ പരാജയപ്പെടുത്തി.
32ആം മിനുറ്റില്‍ ജാക്സണ് ദാസാണ് തമിഴ്നാടിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ അര്ജുന് ടുഡുവിലൂടെ സര്‍വ്വീസസ് സമനില പിടിച്ചു. തൊട്ടടുത്ത നിമിഷം തന്നെ അടുത്ത ഗോളും എതിര് ഗോള്‍വലയിലെത്തിച്ച് സര്‍വ്വീസസ് വിജയം പിടിച്ച് വാങ്ങി.
ഇന്നലെ ആതിഥേയരായ കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. സന്തോഷ് ട്രോഫിയുടെ ഫൈനല്് റൗണ്ട് മത്സരങ്ങള്‍ക്കും കേഴിക്കോട് വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക