വെടിക്കെട്ട് ബാറ്റിംഗുമായി ധോണി; സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്കോര്‍, റായിഡുവിന് സെഞ്ച്വറി

ധോണിയുടെ ബാറ്റിംഗ്

മുംബൈ: സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ഇംഗ്ലണ്ട് ഇലവന് 305 റണ്‍സ് വിജയലക്ഷ്യം. അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയും, ധോണി, യുവരാജ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 39 റണ്‍സ് എടുത്തിട്ടുണ്ട്.

നായകനായി അവസാന മത്സരത്തിനിറങ്ങിയ ധോണിയിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. ആരാധകരുടെ പ്രതീക്ഷക തെറ്റിക്കാതെ ധോണി അടിച്ച് തകര്‍ത്തു. 40 പന്തുകളിലാണ് മഹി 68 റണ്‍സ് എടുത്തത്. എട്ടു ഫോറുകളും രണ്ട് കൂറ്റന്‍ സികസുകളും അടങ്ങിയ മനോഹര ഇന്നിംഗ്‌സായിരുന്നു നായകന്റേത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 63 റണ്‍സെടുത്ത ധവാനും സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവും ഇന്ത്യയ്ക്ക് മികച്ച അടിത്തറയൊരുക്കി. 84 പന്തുകളിലായിരുന്നു ധവാന്റെ അര്‍ധ സെഞ്ച്വറി. 97 പന്തുകളില്‍ 11 ഫോറുകളും ഒരു സിക്‌സും അടങ്ങിയ ഉജ്ജ്വല ഇന്നിംഗ്‌സായിരുന്നു റായിഡുവിന്റേത്.

ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യുവരാജും മോശമാക്കിയില്ല. 48 പന്തുകള്‍ നേരിട്ട യുവി രണ്ട് സികസുകളും ആറു ഫോറുകളുമായി 56 റണ്‍സെടുത്തു. മലയാളി താരം സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top