‘നായക സ്ഥാനമൊഴിയാന്‍ എനിക്കാവില്ല, ക്യാപ്റ്റനായി ഞാന്‍ തുടരും’; വികാരഭരിതനായി മഹേന്ദ്ര സിംഗ് ധോണി

ഫയല്‍ ചിത്രം

മുംബൈ: നായകസ്ഥാനം ഒഴിയാനാവില്ലെന്ന് വെളിപ്പെടുത്തി മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ അവസാന മത്സരമാണ് ഇന്നത്തേത്. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിംഗ് പുണെ സുപ്പര്‍ജയന്റ്‌സിന്റെ അമരത്ത് താന്‍ ഉണ്ടാവുമെന്ന് ധോണി പറഞ്ഞു.

ഇത് ഒരു സ്‌പെഷ്യല്‍ ഗെയിം ആണ്. ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ അവസാനത്തെ മത്സരവും. പക്ഷേ ഐപിഎല്ലില്‍ ക്യാപ്റ്റനായി ഞാനുണ്ടാകും, ഒരു പക്ഷേ ജാര്‍ഖണ്ഡിനു വേണ്ടിയും, ധോണി പറഞ്ഞു. ഇന്നത്തെ മത്സരം കാണാന്‍ നിരവധി ആരാധകര്‍ എത്തിയത് വളരെ സന്തോഷം നല്‍കുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഏറെക്കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജിനെയും ധോണി പുകഴ്ത്തി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങാന്‍ കഴിയുന്ന കളിക്കാരനാണ് യുവരാജ്. ഇങ്ങനെയൊരു കളിക്കാരനെ ടീമിന് അത്യാവശ്യമാണ്. ബോള്‍ കൊണ്ട് തിളങ്ങാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ കുറവാണെന്നും ധോണി പറഞ്ഞു.

ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണി ക്യാപ്ടന്‍ പദവിയില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് ധോണി നായകവേഷത്തില്‍ ഇറങ്ങുന്നത്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം.

ഈ മാസം നാലിനാണ് ഏകദിന, ട്വന്റി20 ടീം നായകസ്ഥാനത്തു നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.

ഇയാന്‍ മോര്‍ഗനാണ് ഇംഗഌ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയ്ക്ക് ജയത്തോടെ മറുപടി പറയാനുള്ള ശ്രമ്തതിലാണ് ഇംഗ്ലണ്ട് ടീം. മൂന്നു ഏകദിനങ്ങളും മൂന്ന് ട്വന്റി20 മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ മല്‍സരം ഈ മാസം 15 ന് നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top