സംഭവം നടന്നിട്ടില്ല?; പാകിസ്താന്‍ പുറത്ത് വിട്ട ബാബര്‍ മിസൈല്‍ പരീക്ഷണ വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ട്

ദില്ലി: അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് പാകിസ്താന്റെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്. ആണവ പോര്‍മുന വഹിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജകരമായി പരീക്ഷിച്ചുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

ബാബര്‍ മിസൈലിനെ വിജയകരമായി പരീക്ഷിച്ചുവെന്ന പാകിസ്താന്റെ വാദം വ്യാജമാണെന്ന് ഇന്ത്യന്‍ നാവികയിലെ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെ നാവിക ആണവ പദ്ധതിക്ക് ഊര്‍ജ്ജം പകരുകയാണ് ബാബര്‍ മിസൈലിന്റെ വിജയമെന്ന് ചൂണ്ടിക്കാട്ടി പാകിസ്താന്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് നാവിക സേനയിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അന്തര്‍വാഹിനിയില്‍ നിന്നും തൊടുത്ത മിസൈല്‍, ജലോപരിതലം കടന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായാണ് പാക് വീഡിയോ. എന്നാല്‍, വീഡിയോയില്‍ രണ്ട് മിസൈലുകളാണ് കാണിക്കുന്നത്. വെള്ളത്തില്‍ നിന്നും ഉയരുന്ന മിസൈല്‍ ചാര നിറത്തിലാണ് കാണപ്പെടുന്നത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് ഉയരുന്ന മിസൈലിന്റെ നിറം ഓറഞ്ചാണെന്ന് നാവിക സേന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ മിസൈല്‍ പരീക്ഷണം നടന്നിട്ടില്ലെന്ന് മേഖലയില്‍ നിരീക്ഷണം നടത്തുന്ന നാവിക സേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പഴയ വീഡിയോ ദൃശ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് നിലവിലെ വീഡിയോ എന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ അനുമാനം.

ബാബര്‍ 3 മിസൈല്‍ പരീക്ഷണ വിജയത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തെ പ്രശംസിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.  ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ സഹീറുദീന്‍ ബാബറുടെ പേരിട്ട ഈ മിസൈല്‍ എന്നും വിലയിരുത്തലുകളുണ്ട്. ആണവയാധുങ്ങള്‍ വഹിക്കുന്നതും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന കഴിയുന്ന മിസൈല്‍ ആണ് ബ്രഹ്മോസ്. 2008ലാണ് ഇന്ത്യ ഈ മിസൈല്‍ പരീക്ഷിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top