കുട്ടികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുമോ എന്ന് ഭയം; അടിയന്തിരമായി ഹോസ്റ്റല്‍ വിട്ടു പോകണമെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം, സപ്ലി പരീക്ഷ എഴുതിയാല്‍ മതിയെന്നും വാര്‍ഡന്‍

പാമ്പാടി: വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് മണിക്ക് മുന്‍പായി കോളേജിലെ പാമ്പാടി നെഹ്‌റു കോളേജിലെ ഗേള്‍സ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. രക്ഷിതാക്കള്‍ വന്നാല്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും എന്നാല്‍ ഏഴ് മണിക്ക് മുന്‍പെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഹോസ്റ്റല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ അടക്കമുള്ള ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍. കോളേജില്‍ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയ ഇന്റര്‍വ്യൂ കോളേജില്‍ ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചനകള്‍. ദൂരെ ജില്ലകളില്‍ വീട് ഉള്ളവരോട് ആവശ്യമെങ്കില്‍ ലോഡ്ജ് മുറിയെടുത്ത് താമസിക്കാനും ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ നാളെ സര്‍വ്വകലാശാല നടത്തുന്ന പരീക്ഷ ഉണ്ടെന്നും ഹാള്‍ ടിക്കറ്റ് അടക്കമുള്ള പഠനസാമഗ്രികള്‍ ഹോസ്റ്റലിലാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചപ്പോള്‍  അത് തങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും ഉടന്‍ ഹോസ്റ്റല്‍ ഒഴിയണമെന്നുമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. പരീക്ഷ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ നാളത്തെ പരീക്ഷ എഴുതാതെ സപ്ലിമെന്ററി പരീക്ഷ എഴുതാനായിരുന്നു അധികൃതരുടെ ആവശ്യം.

എന്നാല്‍ ഹോസ്റ്റല്‍ അധികൃതരുടെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുള്ള വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം അധികൃതര്‍ പിന്‍വലിച്ചു. ഉടന്‍ ഹോസ്റ്റല്‍ ഒഴിഞ്ഞുപോകേണ്ടെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top