രാജ്യത്തെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തും; എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ

എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ

അഹമ്മദാബാദ് : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. നോട്ടിന്റെ ഉപയോഗം പരിമിതപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് വഴി സാമ്പത്തിക രംഗത്ത് പണത്തിന്റെ ഒഴുക്ക് ക്ഷമതയിലെത്തുമെന്നാണ് അവര്‍ പറഞ്ഞത്. എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്‌ന് എത്തിയതായിരുന്നു അവര്‍.

എസ്ബിഐ ഉപഭോക്താക്കളെ ക്യൂവില്‍ തളച്ചിടുവാന്‍ ആഗ്രഹിക്കുന്നില്ല, ഓരോ ബ്രാഞ്ചുകള്‍ക്കും ആവശ്യമായ പണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഇതു വഴി ആളുകള്‍ക്ക് ആവശ്യമായ പണം പിന്‍വലിക്കുവാന്‍ സാധിക്കുന്നതാണ്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മേളനം രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെ പറ്റി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. കറന്‍സി നോട്ടുകള്‍ വീണ്ടും പഴയതു പോലെ പ്രചാരത്തിലെത്തിയാല്‍ നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉേദ്ദശിച്ച ഫലം ലഭിക്കുകയില്ല എന്നും അരുന്ധതി ഭട്ടാചാര്യ വിലയിരുത്തി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top