പാമ്പാടി നെഹ്‌റു കോളേജില്‍ സദാചാര ഗൂണ്ടായിസം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് കോളേജില്‍ തെറ്റെന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ സദാചാര ഗൂണ്ടായിസം നടക്കുന്നുവെന്ന് പരാതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ച് ആക്ഷേപിക്കുന്നൂവെന്നാണ് ആരോപണം.

ലേഡീസ് ഹോസ്റ്റലില്‍ ശല്യം ചെയ്യാനെത്തുന്ന ആളെ പിടികൂടാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാമ്പാടി നെഹ്‌റു കോളേജിലെ ഒരു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയത്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂശിക്കുന്നൂവെന്ന ആരോപണം നിലനില്‍ക്കവെയാണ് വിദ്യാര്‍ത്ഥിനിയുടെ പുതിയ വെളിപ്പെടുത്തല്‍. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് സംസാരിക്കുന്ന പക്ഷം ഡിസിപ്ലനറി ഓഫീസര്‍മാര്‍ അവരെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറ്റി ആക്ഷേപിക്കുന്നുവെന്നാണ് പരാതി. കേളേജില്‍ സദാചാര ഗൂണ്ടായിസം നടക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി സൂചിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ വെച്ച് ഒരു മണിക്കൂറോളം അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ആക്ഷേപിക്കുകയാണ് പതിവ് രീതി.

കോജേില്‍ അഡ്മിഷന്‍ എടുക്കാന്‍ വന്നപ്പോഴും ഇത്തരം നിയമങ്ങള്‍ ഉള്ളതായി വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നില്ല. കൂടാതെ, കോളേജ് ലേഡീസ് ഹോസ്റ്റലുകളിലെ സുരക്ഷിതത്വവും ഏറെ ആശങ്കാജനകമാണെന്നും വിദ്യാര്‍ത്ഥിനി പരാതിപ്പെടുന്നു. രാത്രി സമയങ്ങളില്‍ നഗ്നനായെത്തുന്ന ഷോമാന്മാരെക്കുറിച്ചും വിദ്യാര്‍ത്ഥിനി പരാതിപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെ എന്ന് വിദ്യാര്‍ത്ഥിനി സൂചിപ്പിക്കുന്നു.

ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നാലെ നെഹ്റു കോളേജിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ചു കൊണ്ട് പൂർവ്വ വിദ്യാർത്ഥികളും ന്യൂമീഡിയാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. ലേഡീസ് ഹോസ്റ്റലിൽ നഗ്നരായി എത്തുന്ന ഷോമാന്‍മാരെക്കുറിച്ചുള്ള വിദ്യാർത്ഥിനികളുടെ കത്തും കോളേജിനെതിരെ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജിഷ്ണുവിന് നീതി ലഭിക്കുന്നതിനൊപ്പം ഈ പീഡനങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് മോചനമൊരുക്കണമെന്നാണ് നവമാധ്യമങ്ങളും പൊതു സമൂഹവും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

നേരത്തെ, കോളേജിലെ വിദ്യാർത്ഥികളോട് നെറികേടുകൾക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്, പൂർവ്വവിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോ ശ്രദ്ധ നേടിയിരുന്നു. കോളേജിലെ വിവിധ ഫൈനുകളെക്കുറിച്ചും ശിക്ഷാ നടപടിയെക്കുറിച്ചുമാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അശ്വിൻ പിവി രംഗത്തെത്തിയത്. കോളേജിലെ ഫൈനിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഉണ്ടായ പീഡനങ്ങളെക്കുറിച്ചും അശ്വിൻ വിശദീകരിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കെതിരെ രംഗത്തുവരാൻ എല്ലാവരോടും അഭ്യർത്ഥിച്ചാണ് അശ്വിന്റെ ലൈവ് വീഡിയോ അവസാനിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തോടെ വലിയ സൈബർ ആക്രമണമാണ് നെഹ്രുകോളേജ് നേരിടേണ്ടിവരുന്നത്. കോളേജിൽ പണ്ടുമുതലുണ്ടായ പല വിഷയങ്ങളിലും ആരോപണങ്ങളുമായി കൂടുതൽ ആളുകൾ നവമാധ്യമങ്ങളിൽ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top