കോളേജ് തകര്‍ത്തത് ന്യായം; ഇതല്ലാതെ മറ്റൊരു മറുപടിയില്ല: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെ ന്യായീകരിച്ച് എംബി രാജേഷ്

എം ബി രാജേഷ്

കൊച്ചി: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോളെജ് അടിച്ച് തകര്‍ത്തത് ന്യായവും സ്വാഭാവിക നടപടിയുമെന്ന് എംബി രാജേഷ് എംപി. അക്രമ സംഭവങ്ങള്‍ പൊതുവെ അപലപിക്കപ്പെടേണ്ടത് ആണെങ്കിലും നെഹ്‌റു കോളെജിന്റെ കാര്യത്തില്‍ ഇതല്ലാതെ മറ്റൊരു മറുപടിയില്ലെന്ന് രാജേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ കോളെജുകള്‍ മിക്കതും വിദ്യാര്‍ത്ഥി സ്വാതന്ത്യം നിഷേധിക്കുന്ന തടവറകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. വലിയ തോതിലുള്ള ചൂഷണവും ഈരംഗത്ത് പെരുകിവരുന്നു. ഇതിനെല്ലാം മറയിടാനാണ് കാമ്പസിനകത്ത് സംഘടനാ സ്വാതന്ത്ര്യം തടയുന്നത്. സംസ്ഥാനത്തെ സ്വാശ്രയകോളെജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തേണ്ട സമയം ആയെന്നും എംബി രാജേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളെജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നലെ നടത്തിയ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ കൊളേജ് അടിച്ചു തകര്‍ത്തത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു പുറമെ, കെ എസ് യു, എ ബി വി പി, എ ഐ എസ് എഫ് ,എം എസ് എഫ് പ്രവര്‍ത്തകരും നെഹ്‌റു കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top