സ്മാര്‍ട്ട് ഫോണ്‍ നിങ്ങളുടെ കുട്ടികളുടെ കണ്ണിനെ തകരാറിലാക്കുന്നുവെന്ന് പഠനം

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിച്ചോളൂ, കുട്ടികള്‍ അധികസമയം സ്മാര്‍ട്ട് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരുന്നാല്‍ അവരുടെ കണ്ണിന് ഉണ്ടാകുന്നത് മാരകപ്രശ്‌നങ്ങളാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ദക്ഷിണ കൊറിയയിലെ ചുങ് ആങ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. വീഡിയോയും മറ്റും കാണുന്നതിന് വേണ്ടി മുഴുവന്‍ സമയവും സ്മാര്‍ട്ട്‌ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ചെലവഴിക്കുന്നത് മൂലം കുട്ടികളില്‍ കണ്ണുകളിലെ കോര്‍ണിയ തകരാറിലാകുന്നുവെന്നാണ് പഠനഫലം.

916 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ അവരുടെ കണ്ണുകളെ പരിശോധിക്കുകയും എത്രനേരമാണ് സ്മാര്‍ട്ട്‌ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നതിനെക്കുറിച്ചും കുട്ടികളോടും മാതാപിതാക്കളോടും ചോദിച്ചറിയുകയും ചെയ്തു.

ഗവേഷണത്തില്‍ പങ്കെടുത്ത കുട്ടികളെ നഗരത്തില്‍ നിന്ന് വരുന്ന 630 പേരെയും ഗ്രാമത്തില്‍ നിന്ന് വരുന്ന 286 പേരെയും രണ്ടായി തരംതിരിച്ചാണ് പഠനത്തിന് വിധേയരാക്കിയത്. നഗരത്തിലെ കുട്ടികളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം 8.3 ശതമാനമാണങ്കില്‍ ഗ്രാമത്തില്‍ അത് 2.3 ശതമാനമാണ്. നഗരത്തില്‍ 61.3 ശതമാനമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമെങ്കില്‍ 51 ശതമാനമാണ് ഗ്രാമമേഖലയിലെ ഉപയോഗം.
സ്മാര്‍ട്ട്‌ഫോണിന്റെ അമിതോപയോഗം കുട്ടികളില്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുമെന്നും വീടിനുള്ളില്‍ അടച്ചിടാതെ അവരെ പുറത്തേക്ക് ഇറക്കിയാല്‍തന്നെ ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നും പഠനം പറയുന്നു. നഗരത്തിലെ മുതിര്‍ന്ന കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണിന്റെ മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കാരണം അവരിലും രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്, അതുകൊണ്ട് ഇങ്ങനെയുള്ളവരില്‍ സൂക്ഷ്മ നീരിക്ഷണവും ശ്രദ്ധയും ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top