ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് താരം; ദ ബെസ്റ്റ് ഫിഫ ഫുട്ബോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

സൂറിച്ച്: ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രഖ്യാപിച്ചു. സൂറിച്ചില്‍ വെച്ച് നടന്ന ഫിഫ നൈറ്റില്‍, 2016 ലെ മികച്ച താരമായാണ് പോര്‍ച്ചൂഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെ പ്രഖ്യാപിച്ചത്. അമേരിക്കന്‍ താരം, കാര്‍ലി ലോയ്ഡ് മികച്ച വനിതാ ഫുട്‌ബോളറായും ഫിഫ പ്രഖ്യാപിച്ചു.

മികച്ച പരിശീലകനായി ലെയ്സ്റ്റര്‍ കോച്ച് ക്ലൊഡിയോ റാന്നിയേരിയെയും, വനിതാ പരിശീലകയായി ജര്‍മ്മന്‍ കോച്ച് നെയ്ദ് സില്‍വിയെയും ഫിഫ പ്രഖ്യാപിച്ചു. 2016 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തിയ ലെസ്റ്റര്‍ സിറ്റിയുടെ മുഖ്യ പരിശീലകനാണ് ക്ലൊഡിയോ റാന്നിയേരി, ഇറ്റാലിയന്‍ സ്വദേശിയാണ്. നേരത്തെ, ലോക ഇലവനെ ഫിഫ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനിയന്‍ താരം, ലയണല്‍ മെസി, ഉറുഗ്വാ താരം ലൂയിസ് സുവാരസ്, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ ഫിഫ ലോക ഇലവനിലെ സ്‌ട്രൈക്കര്‍മാരുടെ നിരയില്‍ ഇടം നേടി.

ജര്‍മ്മന്‍ ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂവറാണ് ലോക ഇലവന്‍ നിരയിലേക്ക് ഫിഫ ഗോള്‍വല കാക്കാന്‍ തെരഞ്ഞെടുത്തത്. പ്രതിരോധ നിരയില്‍ ബ്രസീലിയന്‍ താരങ്ങളായ ഡാനി ആല്‍വസ്, മാര്‍സലോ, സ്പാനിഷ് താരങ്ങളായ ജെറാഡ് പിക്വെ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഇടം കണ്ടെത്തി. ക്രോയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ജര്‍മ്മന്‍ താരം ടോണി ക്രൂസ്, സ്പാനിഷ് താരം ഇനിയേസ്റ്റ് എന്നിവരെ മധ്യനിരയിലേക്ക് ഫിഫ തെരഞ്ഞെടുത്തു.

മുന്നേറ്റ നിരയില്‍ നിലവിലെ ശക്തരായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ സൂപ്പര്‍ താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top