പൗഡര്‍ അടങ്ങിയ മെഡിക്കല്‍ ഗ്ലൗസുകള്‍ക്ക് സൗദിയില്‍ നിരോധനം

ജിദ്ദ: പൗഡര്‍ അടങ്ങിയ മെഡിക്കല്‍ ഗ്ലൗസുകള്‍ സൗദി അറേബ്യ നിരോധിച്ചു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് ഇവ നിരോധിക്കുന്നതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഡ് അതോറിറ്റി അറിയിച്ചു.

സര്‍ജറി ഗ്ലൗസ്സുകളും രോഗികളെ പരിശോധിക്കുന്നതിനുള്ള വിവിധ തരം കയ്യുറകളും വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പലതിലും പൗഡര്‍ അടങ്ങിയിട്ടുണ്ട്. വേഗം ധരിക്കാനും ഊരിമാറ്റാനും പൗഡര്‍ സഹായിക്കും. എന്നാല്‍ ഇത്തരം കയ്യുറകള്‍ നിര്‍മ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതുമാണ് സൗദി അറേബ്യ നിരോധിച്ചത്. ഗ്ലൗസുകളില്‍ അടങ്ങിയിരിക്കുന്ന പൗഡറുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

മാര്‍ച്ച് 27 മുതല്‍ നിരോധനം നടപ്പിലാക്കും. അതിനു ശേഷം ഇറുക്കുമതി അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി ഒന്‍പത്് മാസം മുമ്പ് പൗഡറുകള്‍ അടങ്ങിയ ഗ്ലൗസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൗദിയിലും പൗഡര്‍ അടങ്ങിയ ഗ്ലൗസ് നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top