special page

വിദേശ തൊഴിലാളികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. നിയമം പിന്‍വലിച്ചതായി സാമൂഹിക പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സ്‌പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകളും സജീവമായി. കിംവദന്തി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തൊഴില്‍ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന സ്‌പോണ്‍സര്‍മാരില്‍ നിന്നും തൊഴില്‍ മാറുന്നതിന് അനുമതിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

നിതാഖാത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മൂന്നുമാസം തുടര്‍ച്ചയായി ശമ്പളം ലഭിക്കാത്തവര്‍ക്കും തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം ഉണ്ട്. താമസാനുമതി രേഖയായ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവ നേടാത്ത സ്‌പോണ്‍സര്‍മാരില്‍ നിന്നും വിദേശികള്‍ക്കു പുതിയ തൊഴിലുടമയിലേക്കു മാറുന്നതിനും നിലവില്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ്് നിയമം റദ്ദാക്കേണ്ടതില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top