ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ലോക ഇലവനില്‍ മെസി-സുവാരസ്-ക്രിസ്റ്റ്യാനോ ത്രയം

സൂറിച്ച്: ദ ബെസ്റ്റ് ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സൂറിച്ചില്‍ വെച്ച് നടന്ന് കൊണ്ടിരിക്കുന്ന ഫിഫ നൈറ്റില്‍ ലോക ഇലവനെ ഫിഫ പ്രഖ്യാപിച്ചു. അര്‍ജന്റീനിയന്‍ താരം, ലയണല്‍ മെസി, ഉറുഗ്വാ താരം ലൂയിസ് സുവാരസ്, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ ഫിഫ ലോക ഇലവനിലെ സ്‌ട്രൈക്കര്‍മാരുടെ നിരയില്‍ ഇടം നേടി.

ജര്‍മ്മന്‍ ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂവറാണ് ലോക ഇലവന്‍ നിരയിലേക്ക് ഫിഫ ഗോള്‍വല കാക്കാന്‍ തെരഞ്ഞെടുത്തത്. പ്രതിരോധ നിരയില്‍ ബ്രസീലിയന്‍ താരങ്ങളായ ഡാനി ആല്‍വസ്, മാര്‍സലോ, സ്പാനിഷ് താരങ്ങളായ ജെറാഡ് പിക്വെ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഇടം കണ്ടെത്തി. ക്രോയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ജര്‍മ്മന്‍ താരം ടോണി ക്രൂസ്, സ്പാനിഷ് താരം ഇനിയേസ്റ്റ് എന്നിവരെ മധ്യനിരയിലേക്ക് ഫിഫ തെരഞ്ഞെടുത്തു.

മുന്നേറ്റ നിരയില്‍ നിലവിലെ ശക്തരായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ സൂപ്പര്‍ താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top