മികച്ച ഫുട്ബോളറെ പ്രഖ്യാപിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം; ഫിഫ നൈറ്റില്‍ മെസിയും സംഘവുമില്ലെന്ന് റിപ്പോര്‍ട്ട്

സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ പുരസ്‌കാരം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‌ഡോു, ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് അവസാന പട്ടികയിലുള്ളത്. ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‌ഡോഫ ഫിഫ പുരസ്‌കാരവും നേടാനാണ് സാധ്യത.

സെപ് ബ്ലാറ്ററില്‍ നിന്നും അധികാരമേറ്റ ജിയാനി ഇന്‍ഫാന്റീനോയുടെ പുത്തന്‍ പരിഷ്‌കാരമാണ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് 2016. ഫ്രാന്‍സ് മാഗസീനുമായുള്ള ആറ് വര്‍ഷത്തെ ബാലന്‍ഡിഓര്‍ ബന്ധത്തിന് വിരാമമിട്ടാണ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ് 2016 നെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, മികച്ച ഫുട്‌ബോളറെ പ്രഖ്യാപിക്കുന്ന സൂറിച്ചിലെ ഫിഫ ദി ബെസ്റ്റ് അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാന്‍ ലയണല്‍ മെസിക്ക് ബാഴ്‌സിലോണ ക്ലബ് അനുമതി നിഷേധിച്ചത് ശ്രദ്ധേയമാണ്. മെസിക്ക് ഒപ്പം മറ്റ് ബാര്‍സ താരങ്ങളും പങ്കെടുക്കേണ്ട നിലപാടിലാണ് ബാഴ്‌സിലോണ ക്ലബ് മാനേജ്‌മെന്റ്. മികച്ച ഫുട്‌ബോളര്‍ അവാര്‍ഡിന് മെസിയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടുമെന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് ബാഴ്‌സിലോണയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബാഴ്‌സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ടോമു, വൈസ് പ്രസിഡന്റ് ജോര്‍ജ് മെസ്‌ട്രെ ഉള്‍പ്പെടെയുള്ള ചെറു സംഘം ചടങ്ങില്‍ പങ്കെടുക്കും.

ബാലണ്‍ ദിയോര്‍ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് മികച്ച താരത്തിനുള്ള സാധ്യതാ പട്ടികയിലും  മുന്നിലുള്ളത്.2016ല്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയതാണ് റൊണാള്‍ഡോക്ക് സാധ്യത നല്‍കുന്നത്. ലയണല്‍ മെസി, ഫ്രഞ്ച് താരം അന്‍റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് അവസാന പട്ടികയില്‍ ഉള്ള മറ്റ് താരങ്ങള്‍. മികച്ച വനിതാ താരമാകാന്‍ ജര്‍മന്‍ താരം ബെലാനി ബെറിംഗര്‍,അമേരിക്കയുടെ കാര്‍ലി ലോയ്ഡ്, ബ്രസീലിയന്‍ ഇതിഹാസം മാര്‍ത്ത എന്നിവരാണ്  മത്സരിക്കുന്നത്. മികച്ച പരിശീലകര്‍, മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം, ഫെയർപ്ലേ പുരസ്കാരം, ഫാൻസ് അവാർഡ്, ഫിഫ ലോക ഇലവൻ എന്നിവയും പ്രഖ്യാപിക്കും.

ഫിഫയിൽ അംഗമായുള്ള രാജ്യങ്ങളുടെ ദേശീയ ടീം പരിശീലകർ, നായകന്‍, തിരഞ്ഞെടുക്കപ്പട്ട മാധ്യമപ്രവര്‍ത്തകര്‍, ആരാധകർക്കായുള്ള ഓൺലൈൻ വോട്ടിങ് എന്നിവയിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top