ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ മൂത്തോന്‍ എത്തുന്നു, നായകനായി നിവിന്‍ പോളി

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിൽ.

ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരേയും പരിചയപ്പെടുത്തി ഗീതു മോഹൻദാസ് തന്നെ ഫേസ്ബുക്കിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കുകയായിരുന്നു.

ഇറോസ് ഇന്‍റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top