നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണോ? സംഗീതത്തിലൂടെ ബുദ്ധി വികാസം വര്‍ധിപ്പിക്കാമെന്ന് പുതിയ പഠനം

പ്രതീകാത്മക ചിത്രം

സംഗീതം ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. ആസ്വാദനത്തിന് മാത്രമല്ല സംഗീതം ഉപകരിക്കുകയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് വീണ്ടും ഒരു പഠനം വരികയാണ്. പുതിയ പഠനങ്ങള്‍ പ്രകാരം, സംഗീതം തലയ്ക്കുള്ളിലെ പല ന്യൂറോണുകളെ ബന്ധിപ്പിച്ച് ബുദ്ധിവികാസം വര്‍ധിപ്പിക്കുന്നുവെന്നാണ്. അതേസമയം, ലോക ജനസംഖ്യയുടെ മൂന്ന് മുതല്‍ അഞ്ച് ശതമാനവും സംഗീതത്തില്‍ താല്‍പര്യമില്ലാത്തവരാണ്.

കാനഡയിലെ എം സി ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പൂര്‍ണ്ണ ആരോഗ്യരായ 45 ആളുകളെ പരീശലിപ്പിച്ചാണ് പഠനത്തിന് വിധേയരാക്കിയത്. എഫ് എം ആര്‍ ഐ യന്ത്രത്തിനുള്ളില്‍ പഠനത്തിന് വിധേയരായ ആളുകളെ കയറ്റി സംഗീതം കേള്‍പ്പിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി ഇതിനോടൊപ്പം അവര്‍ക്ക് പണം വെച്ചുള്ള ചൂതാട്ടം കളിക്കാനും അവസരം കൊടുത്തു. പഠനത്തിന് വിധേയരായവരില്‍ സംഗീതത്തോട് വിമുഖതയുള്ളവരില്‍ തലയ്ക്കുള്ളിലെ ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം കുറഞ്ഞതായി കാണാന്‍ സാധിച്ചെന്നും പഠനം പറയുന്നു. സംഗീതാസ്വാദകരില്‍ തലയ്ക്കുള്ളിലെ പ്രവര്‍ത്തനം വേഗത്തിലായി ചൂതാട്ടം വിജയിക്കുകയും ചെയ്‌തെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top