special page

അണ പൊട്ടിയ വിദ്യാർത്ഥി രോഷം നെഹ്റുവിലേക്കൊഴുകി.. സംഘശക്തിക്കു മുന്നില്‍ തകർന്നുടഞ്ഞത് അധികാര മുഷ്കിന്റെ ചില്ലുകൊട്ടാരം

പാമ്പാടി: സ്വാശ്രയ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായി ആത്മാഹൂതി ചെയ്ത ജിഷ്ണു പ്രണോയിക്കായി വിദ്യാര്‍ത്ഥി സമൂഹം കണക്ക് ചോദിച്ച ദിവസമാണിന്ന്.പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ്കോളേജ് സംഘടിച്ചെത്തി തകര്‍ക്കാന്‍ അവര്‍ക്ക് ഒരു കൊടിയുടെ നിറവും തടസമായില്ല.മാനേജ്‌മെന്റിന്റെ കാടത്തത്തിനെതിരെ വിദ്യാര്‍ത്ഥി രോഷം അണപൊട്ടിയപ്പോള്‍ അത് തടയാന്‍ സ്ഥലത്തുണ്ടായിരുന്ന കാക്കി പടയ്ക്കു മായില്ല.

അവന്റെ ജീവന് പകരം ചോദിക്കാന്‍ ആയിരം ജിഷ്ണുമാരാണ് പാമ്പാടി നെഹ്‌റു കോളേജിന് മുന്‍പിലേക്ക് തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കി എത്തിയത്.സ്വാശ്രയ മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച ജിഷ്ണു പ്രണോയിക്കായി കണക്കുതീര്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ .എ ബി വി പി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സംഘടിച്ച് നെഹ്‌റുവിന്റെ മുന്‍പിലേക്കെത്തിയത്.തുടര്‍ന്നെത്തിയ കെ എസ് യു ക്കാര്‍ കല്ലെറിഞ്ഞും ,പോലീസിനെ തല്ലിയും തുടങ്ങി വെച്ച രോഷം മുഴുവന്‍ തീര്‍ത്തത് സംസ്ഥാന സെക്രട്ടറി എം വി ജിന്റെ നേതൃത്വത്തിലെത്തിയ ആയിരത്തോളം വരുന്ന എസ്എഫ്‌ഐക്കാരാണ് .

പൊലീസിനെ എറിഞ്ഞോടിച്ച പ്രവര്‍ത്തകര്‍ ജിഷ്ണുവിനെ നിശ്ചലനാക്കിയ കോളേജിന്റെ മുഴുവന്‍ ഭാഗങ്ങളും തകര്‍ത്തെറിഞ്ഞ് സംഹാര താണ്ഡവമാടി. ഇടി മുറിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് തകര്‍ന്ന് തരിപ്പ മണമായി. കാന്റീനും ജനല്‍ചില്ലുകളുംഎറിഞ്ഞുടച്ചു.
ഈ സമയമെല്ലാം അവിടെയുണ്ടായിരുന്ന കോളേജ് ക്യാന്റീനിലെ ജീവനക്കാരെ തൊട്ടു നോവിക്കാന്‍ പോലും വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നില്ല. നേതാക്കളിടപെട്ട് രംഗം ശാന്തമാക്കിയതോടെയാണ് കോളേജിനുള്ളിലെ താണ്ഡവം എസ്എഫ് ഐക്കാര്‍ അവസാനിപ്പിച്ചത്. അപ്പോഴും ജിഷ്ണുവിന്റെ കണ്ണീര്‍ വീണ വഴിയരികില്‍ ചാച്ചാജിയുടെ പേരെഴുതിയ കോളേജിന്റെബോര്‍ഡ് അഗ്‌നിക്കിരയാക്കുകയായിരുന്നു അവന്റെ സഹപാഠികള്‍. അതെ രോഹിത് വെമുലയുടെ തലത്തിലേക്ക് ജിഷ്ണു പ്രണോയ് ഉയര്‍ന്ന ദിവസമാമാണിന്ന് . ഒരു ഭരണകൂടത്തിനും വിദ്യാര്‍ത്ഥിയുടെ അണ പൊട്ടിയ രോഷം തടയാനാവില്ലെന്ന് കൊടിയുടെ നിറവ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി സമൂഹം അടിവരയിട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top