അതിഥി ദേവോ ഭവ!, എയര്‍ ഇന്ത്യ എന്താ മോശമാണോ? അതേയെന്ന് ഈ പട്ടിക പറയുന്നു

ദില്ലി: 2016 കണ്ട മോശം വിമാന സര്‍വീസുകളുടെ പട്ടികയില്‍ എയര്‍ ഇന്ത്യയും. മോശം പ്രകടനം കാഴ്ച വെച്ച രാജ്യാന്തര വിമാന സര്‍വീസുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട്‌സ് എന്ന കമ്പനി പുറത്തിറക്കിയ പട്ടികയിന്മേലാണ് എയര്‍ ഇന്ത്യയുടെ ദുരവസ്ഥ വെളിവായിരിക്കുന്നത്.

പ്രതിദിന സര്‍വീസുകളില്‍ വിമാന കമ്പനികള്‍ നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വിമാനങ്ങളുടെ വൈകിയ ഷെഡ്യൂളുകള്‍, റദ്ദാക്കപ്പെടുന്ന ഷെഡ്യൂളുകള്‍, യാത്രികരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട്‌സ് പട്ടിക ഒരുക്കിയത്.

2016 കണ്ട മോശം വിമാന സര്‍വീസുകളുടെ പട്ടിക-

  1. എല്‍ അല്‍
  2. ഐസ് ലാന്‍ഡെയ്ര്‍
  3. എയര്‍ ഇന്ത്യ
  4. ഫിലിപ്പീന്‍ എയര്‍ലൈന്‍സ്
  5. ഏഷ്യാന എയര്‍ലൈന്‍സ്
  6. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്
  7. ഹോങ്കോങ്ങ് എയര്‍ലൈന്‍സ്
  8. എയര്‍ ചൈന
  9. കൊറിയന്‍ എയര്‍
  10. ഹൈനാന്‍ എയര്‍

2016 കണ്ട മികച്ച വിമാന സര്‍വീസുകള്‍-

  1. കെഎല്‍എം
  2. ഐബീരിയ
  3. ജെഎഎല്‍
  4. ഖത്തര്‍ എയര്‍വെയ്‌സ്
  5. ഓസ്ട്രിയന്‍
  6. എഎന്‍എ
  7. സിംഗപൂര്‍ എയര്‍ലൈന്‍സ്
  8. ഡെല്‍റ്റ് എയര്‍ലൈന്‍സ്
  9. ടിഎഎം ലിനാസ് എരിയാസ്
  10. കാന്‍ടാസ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top