ക്യാമ്പസുകളിലെ ഇടിമുറികൾ ഇനിയും അടിച്ചു തകർക്കുമെന്ന് എസ്‌എഫ്ഐ

പാലക്കാട്: ക്യാമ്പസുകളിലെ ഇടിമുറികള്‍ തങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കുമെന്ന് എസ്എഫ്‌ഐ. ഇനി ഔരു ജിഷ്ണു ആവര്‍ത്തിക്കാതിരിക്കാനായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും എസ്എഫ്‌ഐ പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പാമ്പാടി നെഹ്‌റു കോളെജിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകള്‍ അടിച്ചു തകര്‍ത്തിരുന്നു.

എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെഹ്റു കോളെജിൽ ഇടിമുറിയുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇത് അടിച്ചുതകർക്കുമെന്ന് എസ്‌ എഫ് ഐ പ്രഖ്യാപിച്ചിരുന്നു.

നെഹ്‌റു കോളെജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. ജിഷ്ണു പ്രണോയുടെ മരണം പാമ്പാടിയെന്ന കൊച്ചുഗ്രാമത്തെ കലാപഭൂമിയാക്കി മാറ്റി. എ ബി വി പി- യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കോളേജിലേക്ക് ആദ്യം പ്രതിഷേധ മാര്‍ച്ചുo എത്തിയത്. കെ എസ് യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കോളെജിന്റെ കവാടവും സമീപത്തെ എ ടി എം കൗണ്ടറും അവര്‍ എറിഞ്ഞുതകര്‍ത്തു

കോളേജിന് മുന്നില്‍ വെച്ച് തന്നെ പൊലീസിനെ കല്ലെറിഞ്ഞ എസ്എഫ്‌ഐ ക്കാര്‍ ക്യാമ്പസിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും, കാന്റീനുമടക്കം സകലതും നശിപ്പിച്ചു.

എം എസ് എഫ് ,എ ഐ എസ് എഫ് പ്രവര്‍ത്തകരും കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകന്‍ കാര്‍ വിട്ടുനല്‍കിയില്ല എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top