സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; കേന്ദ്രക്കമ്മിറ്റി യോഗതീരുമാനങ്ങള്‍ ചര്‍ച്ചയാകും

ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ സമാപിച്ച കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കും.

വി എസ് അച്യുതാനന്ദന് താക്കീത് നല്‍കിയതും അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവ് ആക്കിയതും അടക്കമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഒപ്പം പിബി കമ്മിഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യും. വി എസിനെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ കേരള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രക്കമ്മിറ്റി അംഗങ്ങളും കടുത്ത നടപടി എന്ന ആവശ്യം തള്ളിക്കളയുകയായിരുന്നു.

നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കണമെന്നത് ഉള്‍പ്പെടെ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ഇക്കാര്യവും യോഗം പരിഗണിക്കും.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top