special page

‘ഇതാണ് ഭായ് അവസ്ഥ’; നെഹ്‌റു കോളേജിലെ ‘വട്ടോളി’ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് പ്രമുഖ സംവിധായകന്‍

ആഷിഖ് അബു പോസ്റ്റ് ചെയ്ത ചിത്രം

കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ദിനം പ്രതി ശക്തിയാര്‍ജിക്കുകയാണ്. കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ നെഹ്‌റു കോളേജില്‍ ‘വട്ടോളി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അധ്യാപകന്റെ ചിത്രം പ്രമുഖ സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കോളേജിലെ ഗുണ്ടയാണ് ഇയാള്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

‘ഇതാണ് ഭായ് അവസ്ഥ’ എന്ന് പറഞ്ഞുകൊണ്ട് ഒരു വിദ്യാര്‍ത്ഥി അയച്ച ചിത്രമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് എഴുന്നേറ്റു നിന്നാല്‍ ലോകം മാറുമെന്നും അതാണ് ചരിത്രമെന്നും സംവിധായകന്‍ പോസ്റ്റില്‍ പറയുന്നു.

നിരവധി കമന്റുകളാണ് കോളേജിനെ സംബന്ധിച്ചും ‘വട്ടോളി’യെ കുറിച്ചും ആഷിഖ് അബുവിന്റെ പോസ്റ്റിനു താഴെ വരുന്നത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടും, അവര്‍ താമസിക്കുന്ന വീടുകളില്‍ കയറിയും ഇവര്‍ തല്ലാറുണ്ടെന്നാണ് ഒരു കമന്റ്. ഇയാളെ കൂടാതെ വേറെയും ‘ഗുണ്ടകള്‍’ കോളേജില്‍ ഉണ്ടെന്നാണ് മറ്റൊരു കമന്റ്.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

" ഇതാണ് ഭായ് അവസ്ഥ " എന്ന കുറിപ്പോടെ ഒരു വിദ്യാർത്ഥി അയച്ച ചിത്രമാണിത്. പ്രിയവിദ്യാർത്ഥി സമൂഹമേ, നിങ്ങൾ ഒരുമിച്ച് ഒന്നെഴുനേറ്റുനിന്നാൽ ലോകം മാറും. അതാണ് ചരിത്രം !

Posted by Aashiq Abu on Sunday, January 8, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top