സൗദി അറേബ്യയിൽ വിദേശികളിൽ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് സർക്കാർ നിർദേശം; ഒരാൾക്ക് പ്രതിമാസം ഫീസായി വരുക നൂറ് റിയാൽ

റിയാദ്: സൗദി അറേബ്യയില്‍ വിദേശികളില്‍ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് പാസ്‌പോര്‍ട്ട് വിഭാഗത്തിന് സര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി.ഒരാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ വീതമാണ് ഫീസ് ഈടാക്കുക.ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും മുന്‍കൂട്ടി അടക്കുകയും വേണം.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് സൗദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഫീസ് ഈടാക്കുവാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്നും സര്‍ക്കുലറിലൂടെ ഔദ്യോഗികമായി നിര്‍ദ്ദേശം ലഭിച്ചു. നേരത്തെ തന്നെ ധനമന്ത്രി ഫീസ് ഈടാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധമാ. വിവരം പാസ്‌പോര്‍ട്ട് വിഭാഗത്തിന് ലഭിച്ചിരുന്നില്ല. അടുത്ത ജൂലൈ മാസം മുതല്‍ക്ക്് ഇഖാമ ഇഷ്യം ചെയ്യുമ്പോഴോ മുന്‍കൂറായാണ് ഫീസ് അടക്കേണ്ടത്. പ്രതിമാസം 100 റിയാല്‍ വെച്ച് 1200 റിയാലാണ് മുന്‍കൂട്ടി അടക്കേണ്ടത്. ഈ ഫീസ് 2018 ല്‍ ഇരട്ടിയാവുകയും 2019 മൂന്നിരട്ടിയാവുകയും 2020 ല്‍ നാലിരട്ടിയാവുകയും ചെയ്യും.

രാജ്യത്തിന്റെ പൊതുഖജനാവിലേക്കായിരിക്കും ഈടാക്കുന്ന ഫീസുകള്‍ എത്തുക. സ്വദേശികളേക്കാള്‍ കൂടുതലുള്ള ഓരോ വിദേശി തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാറുള്ള 2400 റിയാല്‍ 2017 അവസാനം വരെ വാങ്ങുവാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഇത് ഓരോ തൊഴിലാളിയുടെയും വര്ക്ക്ു പെര്മിധറ്റ് എടുക്കുമ്പോഴൊ പുതുക്കുമ്പോഴോ ആണ് വസൂലാക്കുക.ഓരോ തൊഴിലാളിക്കും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഓരോ മാസവും 400 റിയാല്‍ എന്ന പുതിയ ഫീസുകള്‍ 2018 ജനുവരി മുതല്‍ ഈടാക്കുമെന്നും 2019 ല്‍ അത് 600 റിയാലും 2020 ല്‍ 800 റിയാലും മാസാന്തം അടക്കേണ്ടിവരുമെന്നും സര്‍ക്കുലര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top