special page

പുതിയ നികുതികള്‍ ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും എന്ന് രാജ്യാന്തര നാണയ നിധി; പെട്രോൾ, വൈദ്യൂതി സബ്സിഡികൾ വെട്ടിക്കുറച്ച നടപടി സ്വാഗതാർഹമെന്നും ഐഎംഎഫ്.

ഖത്തര്‍: പുതിയതായി ഏര്‍പ്പെടുത്തുന്ന നികുതികള്‍ ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും എന്ന് രാജ്യാന്തര നാണയ നിധി.പെട്രോളിനും വൈദ്യുതിക്കും ഉണ്ടായിരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ച നടപടിയെ ഐഎംഎഫ് സ്വാഗതം ചെയ്തു.

എണ്ണപ്രതിസന്ധിയുടെ കാലത്തും ഖത്തറിന്റെ സാമ്പത്തിക രംഗം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് രാജ്യാന്തര നാണയനിധിയുടെ വിലയിരുത്തല്‍.വൈദ്യുതി പെട്രോള്‍,ജലം എന്നിവയുടെ സബ്‌സിഡി വെട്ടിക്കുറക്കാനുള്ള ഖത്തറിന്റെ തീരുമാനത്തെ രാജ്യാന്തര നാണയനിധി അഭിനന്ദിച്ചു.ഫീസിനങ്ങളില്‍ വര്‍ദ്ധന വരുത്തിയതും ഗുണകരമാകുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.

പുകയില ഉത്പന്നങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കുടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് സഹായകമാകും.ഫാസ്റ്റ് ഫൂഡിനും നികുതി ചുമത്തും എന്ന് ഖത്തര്‍ ഡിവലപ്‌മെന്റ് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.അടുത്ത വര്‍ഷം രാജ്യത്ത് അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരും എന്നും മന്ത്രാലയം സ്ഥിരീകരിച്ചു.ജിസിസി രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വാറ്റ് നിലവില്‍ വരുന്നത്.

അതേസമയം തന്നെ ലോകകപ്പിനായുള്ള ഒരുക്കങ്ങളോടനുബന്ധിച്ച് ഊര്‍ജ്ജേ്തര മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കും എന്നും രാജ്യാന്തര നാണയനിധി പ്രവചിക്കുന്നുണ്ട്.ഇത് ഖത്തറിന്റെ മൊത്ത അഭ്യന്തരഉതപാദനത്തില്‍ ഈ വര്‍ഷം 3.7 ശതമാനത്തിന്റെ വര്‍ദ്ധനക്ക് കാരണമാകും എന്നും രാജ്യാന്തര നാണയനിധി വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top