‘ഇന്ത്യക്കെതിരായ പരമ്പര മഹത്തായ അനുഭവമായിരിക്കും’ ഇംഗ്ലണ്ട് നായകന് മനസു തുറക്കുമ്പോള്‍

ഇയാന്‍ മോര്ഗന്
‘ഇന്ത്യക്കെതിരായ മഹത്തായ അനുഭവമായിരിക്കുമെന്ന് ഇയാന്‍ മോര്ഗന്. ഇന്ത്യ കരുത്തരായ എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരായ പരമ്പര ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോടാണ് മോര്‍ഗന്റെ പ്രതികരണം.
‘പ്രതീക്ഷയോടെയാണ് പരമ്പര നോക്കിക്കാണുന്നത്. ഇന്ത്യയില്‍ വന്ന് ഇന്ത്യക്കെതിരായികളിക്കുക എന്നത് മഹത്തായ അനുഭവമായിരിക്കും. സ്വന്തം നാട്ടില്‍ ഇന്ത്യയെ കീഴടക്കാന്‍ പാടുപെടേണ്ടിവരും. അതൊരു വെല്ലുവിളിയായി എടുക്കാനാണ് എനിക്കിഷ്ടം’. മോര്ഗന് പറഞ്ഞു.
മോര്‍ഗനൊപ്പം ബട്ലറും മാധ്യമങ്ങളോട് സംസാരിച്ചു. ‘ചെറിയ പരമ്പരയാണെങ്കിലും ഒരുപാടു പഠിക്കാനുണ്ടാവും’ . ബട്ലര് പറഞ്ഞു. ‘വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം ഇന്ത്യയാണ്. അതൊരു വെല്ലുവിളിതന്നെ പക്ഷേ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു’.
ഏകദിന പരമ്പരയിലെ ആദ്യ മത്സരം പതിനഞ്ചിന് പൂനെയിലാണ് നടക്കുന്നത്. ധോണി നായക സ്ഥാനം ഒഴിഞ്ഞതിനുശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക