യുഎഇയില്‍ അപകടകാരികളായ മൃഗങ്ങളെ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാവും; ആറ് മാസത്തിനകം മൃഗങ്ങളെ കൈമാറണമെന്ന് അധികൃതര്‍

യുഎഇയില്‍ അപകടകാരികളായ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറുമാസത്തിനകം അവയെ കൈമാറണം എന്ന് അധികൃതര്‍.അല്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും എന്നും അധികൃതര്‍ വ്യക്തമാക്കി.മൃഗശാലകള്‍ക്കും സര്‍ക്കസുകള്‍ക്കുമാണ് വന്യമൃഗങ്ങളെ സൂക്ഷിക്കുന്നതിന് യുഎഇയില്‍ അനുമതിയുള്ളത്.

യുഎഇയില്‍ പുതിയതായി നിലവില്‍ വന്ന അപകടകാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് കര്‍ശന നിരോധനമുണ്ട്.എല്ലാത്തരത്തിലും ഉള്ള വന്യമൃഗങ്ങളേയും സ്വകാര്യവ്യക്തികള്‍ വളര്‍ത്തു ന്നതിന് നിയമം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ വീടുകളിലോ മറ്റിടങ്ങളിലോ വളര്‍ത്തിയാല്‍ പുതിയ നിയമപ്രകാരം കടുത്ത പിഴ ശിക്ഷയായി ലഭിക്കും.നിലവില്‍ ഇത്തരം മൃഗങ്ങളെ കൈവശം സൂക്ഷിക്കുന്നവര്‍ ആറുമാസത്തിനുള്ളില്‍ അവയെ കൈമാറണം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ചിലയിനത്തില്‍പ്പെട്ട നായ്ക്കളെ വളര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിറ്റ് ബുള്‍,മാസ്റ്റിഫ്, ഡോബര്മാ്ന്‍ തുടങ്ങിയ ഇനങ്ങളില്‌പ്പെ ട്ട നായ്ക്കള്‍ക്കാണ് നിരോധനം.മറ്റ് ഇനങ്ങളില്‍പ്പെട്ട നായ്ക്കള്‍ക്ക് ഉടമകള്‍ പ്രാദേശിക അധികൃതരില്‍ നിന്നും ലൈസന്‍സും എടുക്കണം.ഇതിനും ആറുമാസം മാത്രമാണ് കാലാവധി അനുവദിച്ചിട്ടുള്ളത് എന്നും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top