മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരന് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനം; മധ്യവയസ്‌കനെ സുരക്ഷാ ജീവനക്കാര്‍ ചവിട്ടിമെതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ഒഡീഷ: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ മധ്യവയസ്‌കന് ആര്‍പിഎഫ് ജവാന്മാരുടെ ക്രൂരമര്‍ദ്ദനം. ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്ലാറ്റ്‌ഫോമിലൂടെ  മര്‍ദ്ദനം. ഇയാളെ പ്ലാറ്റ്‌ഫോമിലിട്ട് ചവുട്ടിമെതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ട്രെയിന്‍ യാത്രക്കാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് സഹയാത്രികര്‍ ഇയാളെ പിടിച്ച് സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന ഇയാളെ സുരക്ഷാ ജീവനക്കാര്‍ പ്ലാറ്റ്‌ഫോമിലട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനു ശേഷം മോഷ്ടിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും കണ്ടെടുത്തതായും സുരക്ഷാ ജീവനക്കാര്‍ പറയുന്നു.

ജവാന്‍മാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ജയന്ത് ദാസ് ഒഡീഷയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമീപിച്ചു. വിവാദമായതോടെ സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top