special page

ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 മരണം: നിരവധി പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

ബാഗ്ദാദ്‌: ബാഗ്ദാദിലെ പ്രധാന പച്ചക്കറിച്ചന്തയില്‍ ഇന്നുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. അപകട സൂചനയെ തുടര്‍ന്ന് സംശയാസ്പദമായി കണ്ടെത്തിയ കാറിനുനേരേ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെങ്കിലും തീവ്രവാദികള്‍ അതിനെ മറികടന്നാണ് കാര്‍ബോംബാക്രമണം നടത്തിയത്.

ജാമില എന്ന പച്ചക്കറിച്ചന്ത സ്ഥിതി ചെയ്യുന്ന സാദര്‍ സിറ്റി എന്ന സ്ഥലം തീവ്രവാദികളുടെ ആക്രമണത്തിനിരയാകുന്നത് ഇതാദ്യമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഈ ഭാഗത്തെ തീവ്രവാദി ആക്രമണങ്ങള്‍ എല്ലാം ഏറ്റെടുക്കുന്നത് ഇസ്ലാമിക് സ്‌റ്റേറ്റിലെ സുന്നി തീവ്രവാദികളാണ്.

ഈ മാസം രണ്ടിനും ഇവിടെ തീവ്രവാദി ആക്രമണമുണ്ടായി. വന്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് പൊട്ടിത്തെറിച്ച ചാവേര്‍ അന്നു വധിച്ചത് 35 സാധാരണക്കാരായ ജനങ്ങളെയാണ്.  ആക്രമണത്തിന്റെ ഉത്തരവാദിത്തം  ഐഎസ്  ഏറ്റെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top