വിഎസിന് വീണ്ടും താക്കീത്; അച്ചടക്കലംഘനം തുടരരുത് എന്ന് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ കമ്മിഷൻ റിപ്പോർട്ടിൻമേൽ വിഎസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. അച്ചടക്കലംഘനം തുടരരുത് എന്ന് സിസി വിഎസിനോട് നിർദേശിച്ചു. അതേസമയം വിഎസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താനും സിസി തീരുമാനിച്ചു.

നേരത്തെ, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന പരാതിയില്‍ വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നടപടിയെടുത്തില്ല. എന്നാല്‍ ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല. അടുത്ത കേന്ദ്രകമ്മിറ്റിയോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ന്യായവും നീതിയുക്തവുമായ തീരുമാനങ്ങളാണ് കമ്മിറ്റി കൈക്കൊണ്ടതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. തീരുമാനം പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

 വിഎസ് അച്യുതാനന്ദന്‍ രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് യെച്ചൂരി വി എസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വി എസ് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വസതിയിലേക്ക് മടങ്ങിയിരുന്നു.

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതടക്കം വിഎസ് നടത്തിയ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിഎസ്സിനെതിരെ കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top