special page

ക്യൂബ ആഭ്യന്തരമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഗോഡിന്‍ അന്തരിച്ചു

ഫെര്‍ണാണ്ടസ് ഗോഡിന്‍ ( ഫയല്‍ ചിത്രം)

ഹവാന: ക്യൂബന്‍ ആഭ്യന്തരമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഗോഡിന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ക്യൂബര്‍ സര്‍ക്കാര്‍ അറിയിച്ചു.

ശനിയാഴ്ചയായിരുന്നു ഗോഡിന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം സാന്റിയാഗോ ഡി ക്യൂബയിലെ സെക്കന്‍ഡ് ഫ്രണ്ട് മൊസോളിയത്തില്‍ സൂക്ഷിക്കുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുത്തിട്ടുള്ള ഗോഡിന്‍, 2015 ഒക്ടോബറിലാണ് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. 1989 മുതല്‍ ആഭ്യന്തരമന്ത്രി പദത്തിലിരുന്ന അബെലാര്‍ഡോ കൊളോം ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഗോഡിന്‍ ആഭ്യന്തരമന്ത്രി പദത്തില്‍ നിയമിതനാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top