വസ്ത്ര നിര്‍മ്മാണ രംഗത്തെ പെണ്‍കരുത്ത്; റിപ്പോര്‍ട്ടര്‍ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സുമിക്‌സ് മേധാവി ബീന മുരളീധരന്

സുമിക്‌സ് കിഡ്‌സ് വെയര്‍ മേധാവി കെ.പി ബീന മുരളീധരന്‍

റിപ്പോര്‍ട്ടറിന്റെ മൂന്നാമത് ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ കഴിഞ്ഞമാസം 23 നാണ് വിതരണം ചെയ്തത്. സുമിക്‌സ് കിഡ്‌സ് വെയര്‍ മേധാവി കെ.പി ബീന മുരളീധരന്‍ ഇത്തവണത്തെ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി.

കുറഞ്ഞ കാലയളവില്‍ സുമിക്‌സ്, വിപണിയില്‍ കെവരിച്ച നേട്ടങ്ങളാണ് ബീനാ മുരളീധരനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. മലപ്പുറം തിരുവാലി സ്വദേശിയായ ബീന മുരളീധരന്‍ 2003 ലാണ് സുമിക്‌സ് കിഡ്‌സ് വെയര്‍ ആരംഭിച്ചത്. 2009 ല്‍ ദേശീയ വിപണിയില്‍ സജീവമായ സുമിക്‌സ് ഇന്ന്  ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റയില്‍ ഷോറൂമുകളിലെ അംഗീകൃത വിതരണക്കാരാണ്.

ഇന്ത്യയ്ക്ക് പുറമേ മിഡില്‍ ഈസ്റ്റിലേക്കും സുമിക്‌സ് കയറ്റുമതി നടത്തുുണ്ട്. കുഞ്ഞുങ്ങള്‍ക്കുള്ള പരിസ്ഥിതി സൗഹൃദ അലര്‍ജി രഹിത വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാധുനിക ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിക്കുത്. മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കു ഘട്ടം മുതല്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന സുമിക്‌സിന് 2012-ല്‍ ഐഎസ്സ്ഒ 9001 സര്‍ട്ടിഫിക്കേഷന്‍ അടക്കം നിരവധി ഗുണമേന്മാ അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

സംസ്ഥാന മന്ത്രിസഭയുടെ അവാര്‍ഡ്, കാനറാബാങ്കിന്റെ ബെസ്റ്റ് വുമണ്‍ എന്റര്‍പ്രണര്‍ ദേശീയ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും സുമിക്‌സ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രത്യേകം പരിശീലനം നേടിയ 350 വിദഗ്ധ തൊഴിലാളികളാണ് സുമിക്‌സിന്റെ പ്രവര്‍ത്തനത്തില്‍ ബീന മുരളീധരന് കരുത്ത് പകരുത്. കുട്ടികളുടെ വസ്‌ത്രോത്പാദനത്തില്‍ ലോകത്തെ ഏറ്റവും മികച്ച നാമമാകുക എ ലക്ഷ്യത്തിലേക്കാണ് സുമിക്‌സിനെ ബീന മുരളീധരന്‍ നയിക്കുത്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top