വിജയവഴിത്താരയിലെ പൊന്‍തൂവലായി ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി പോളിന് റിപ്പോര്‍ട്ടര്‍ റീട്ടെയില്‍ ജ്വല്ലറി ഓഫ് ദി ഇയര്‍ പുരസ്‌കാരം

മൂന്നാമത് റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞമാസം 23ന് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി. ചടങ്ങിലെ പുരസ്‌ക്കാരങ്ങളില്‍ ഏറെ വേറിട്ടുനിന്നത് റീട്ടെയില്‍ ജ്വല്ലറി ഓഫ് ദി ഇയര്‍ പുരസ്‌ക്കാരമായിരുന്നു. ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി പോളാണ് ഈ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

1914ല്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ചുങ്കത്ത് എന്ന സവിശേഷ നാമത്തില്‍ സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിനത്തിന് തുടക്കം കുറിച്ചത് മുത്തഛനായ ലാസര്‍ പാവുണ്ണി ആയിരുന്നു. പിതാവ് സി എല്‍ പാവുണ്ണി കുന്നംകുളത്ത് തുടങ്ങിയ ആദ്യ സമ്പൂര്‍ണ്ണ സ്വര്‍ണ്ണാഭരണ വില്‍പ്പനശാലയിലൂടെ കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച സി പി പോള്‍ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ചാലക്കുടിയില്‍ സ്വര്‍ണ്ണാഭരണ വില്‍പ്പനശാല ആരംഭിക്കുന്നത്. 1959-ല്‍ ആരംഭിച്ച ഈ ഷോറൂമാണ് ചുങ്കത്തിന്റെ സ്വര്‍ണാഭരണ ബിസിനസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.

സ്വര്‍ണ്ണവ്യാപാര മേഖലയില്‍ 102 വര്‍ഷം പൂര്‍ത്തിയാക്കുന്ന, ചുങ്കത്ത് ഗ്രൂപ്പിന്റെ സാരഥ്യം വഹിക്കാനാകുന്നത് ദൈവാനുഗ്രഹമായാണ് സി പി പോള്‍ കരുതുന്നത്. ഇതിനു പുറമേ, വിദ്യാഭാസ സ്ഥാപനങ്ങള്‍, ഹോട്ടല്‍, ഹോം സ്‌റ്റേ, റിസോര്‍ട്ടുകള്‍ എന്നീ മേഖലകളികളിലും ചുങ്കത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. 2015ല്‍ ചാലക്കുടിയില്‍ നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിയത് സാമൂഹിക സേവനരംഗത്ത് സിപി പോള്‍ സജീവമാണെന്നതിന്റെ ഉദാഹരണമായിരുന്നു.

ഇന്ന് കൊല്ലം, കരുനാഗപ്പിള്ളി, എറണാകുളം, തിരുവനന്തപുരം, അങ്കമാലി, ചാലക്കുടി, തൃശ്ശുര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും ദുബായിലെ കരാമയിലും ചുങ്കത്ത് ജുവലറിയുടെ സാന്നിധ്യമുണ്ട്. പാരമ്പര്യമായി കൈമാറിക്കിട്ടിയ ബിസിനസിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതില്‍ ഇപ്പോള്‍ സി പി പോളിനെ സഹായിക്കുന്നത് രാജീവ് പോള്‍, രഞ്ജിത്ത് പോള്‍, ഡോ ടോണി തളിയത്ത്, അഭി ഡേവിഡ്, പേള്‍ജു ബേബി എന്നിവരും അഞ്ചാം തലമുറക്കാരനായ അഖില്‍ ടോണി എന്നീ പ്രോഫഷണലുകളുമാണ്. സി പി പോളിന്റെ പ്രവര്‍ത്തന മികവിന് വിവിധ സാമൂഹിക – വ്യാപാര സംഘടനകള്‍ നിരവധി പുരസ്‌ക്കാരങ്ങളും പ്രശസ്തി പത്രങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top