റോഡരികിലെ ബോര്‍ഡുകളിലേക്കൊരു ‘റോയല്‍ ജംപ്’; ചിന്നാറിലെ ഫ്രീക്കന്‍ കുരങ്ങന്മാരുടെ വിരുത് കാണാം

ചിന്നാര്‍: ചിന്നാറിലെ ഹനുമാന്‍ കുരങ്ങുകള്‍ ഇത്തിരി ഫ്രീക്കന്‍മാരാണ്. കൊച്ചിയിലെ യോ – യോ കുമ്പാരീസ് ലൈനില്‍ മുടിയിലെ സ്പൈക്കാണ് ഇവിടുത്തെ ചുള്ളന്മാരായ കുരങ്ങുകളുടെ പ്രത്യേകത.  മൂന്നാറില്‍ നിന്നുള്ള ചുരമിറങ്ങി ഉദുമലിലേക്കുള്ള വഴിയില്‍ ചെക്ക് പോസ്റ്റിന് സമീപത്ത് ഇവരുടെ സാന്നിധ്യം എപ്പോഴുമുണ്ട്.

തമാശയതല്ല, വനം വകുപ്പ് സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥിരമായി ആരൊക്കെയോ വളച്ചുവെക്കുന്ന പതിവുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പ് അല്‍പം ജാഗരൂകരായി. ആരാണപ്പാ ഈ വിധം ബോര്‍ഡുകള്‍ വളച്ചുവെക്കുന്നതെന്നായി സംശയം. ബോര്‍ഡ് വളക്കുന്നവരെ തേടി ഒരുനാള്‍ ഉദ്യോഗസ്ഥര്‍ തുനിഞ്ഞിറങ്ങി.

അപ്പോഴാണ് ആ കാഴ്ച ശ്രദ്ധയില്‍പ്പെട്ടത്. റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡുകളിലേക്ക് സ്പൈക്കന്‍ കുരങ്ങന്മാരുടെ റോയല്‍ ജംപ്. ഒരാളല്ല, ഒന്നിലധികം പേര്‍. ഓരോ ജംപിലും ബോര്‍ഡ് വളഞ്ഞ് വളഞ്ഞ് വന്നു. എന്നിട്ടും ഫ്രീക്കന്‍കുരങ്ങുകള്‍ ഉദ്യമം അവസാനിപ്പിക്കുന്നില്ല. വളഞ്ഞ കമ്പിയിലേക്ക് ചാടി ചാടി അത് നിലം മുട്ടിച്ചു. ആ ദൃശ്യങ്ങളൊന്ന് കാണുക തന്നെ വേണം.

 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top